Wednesday
19 Dec 2018

പിറകോട്ടു പായുന്ന വില്ലുവണ്ടി

By: Web Desk | Sunday 2 December 2018 4:10 PM IST

ഭാസ്‌കരന്‍ പി നണിയൂര്‍

ഭ്രാന്തു പൂക്കുന്ന തെരുവില്‍
അധരവ്യായാമങ്ങളാല്‍
അശ്ലീലമായ ജപമാലകള്‍.

ആള്‍ക്കൂട്ടങ്ങളിലും
അനാഥമാക്കപ്പെട്ട ദൈവം
അലോസരങ്ങളുടെ
വനസ്ഥലിയിലേക്ക്
പലായനം ചെയ്യുന്നു.

മുലമുറിച്ചവളേ…
കുടുമവെട്ടിയോനേ…
ചരിത്രത്തിലേക്ക്
കുടമണികിലുക്കി
രാജപാതയിലേക്ക്
വില്ലുവണ്ടി തെളിച്ച
ക്ഷുഭിതമേ…

ഏകത്വത്തിന്റെ
നവരസരുചി വിളമ്പാന്‍
പന്തിഭോജനമൊരുക്കിയ
സഹോദരാ…

ആഢ്വത്വത്തിന്റെ
അഹന്തകള്‍ക്കുമേല്‍
മണിമുഴക്കിയ വിപഌവമേ…
തിരിച്ചുകൊടുക്കുക,
നിങ്ങള്‍ പിടിച്ചെടുത്തതൊക്കെയും.

വിജയിച്ചെടുത്ത രാജപാതകള്‍ നിറയെ
കലാപങ്ങളുടെ കബന്ധങ്ങളാണ്
ഭക്തിയുടെ തൈലം പൂശിയ
ദുര്‍ഗന്ധ ജഡങ്ങള്‍.

തിരിച്ചുവരാം
അടുക്കളയില്‍ നിന്നും
അടുപ്പിലേക്ക് തന്നെ..!
……………………………….