Thursday
20 Sep 2018

മരിച്ചവന്റെ സുവിശേഷം

By: Web Desk | Sunday 11 March 2018 8:10 AM IST

സ്റ്റെല്ലാ മാത്യു

ചുറ്റുമുള്ളതൊന്നും
കാണാനാവാത്ത വിധം
ആരാണ്
എന്നെയിതില്‍
ജീവനോടെ
കുഴിച്ചുമൂടിയത്…?
പകലുകള്‍ക്ക്
ഒറ്റ നിറം
കെട്ട രുചി.
അരയാല്‍ത്തറയില്‍
നിന്നിറങ്ങി നടന്ന
പോക്കുവെയില്‍
വെടിക്കൂട്ടങ്ങള്‍
കൂട്ടം തെന്നി
മറ്റേതോ
ഗ്രഹങ്ങളില്‍
പൂക്കള്‍ വെയ്ക്കുന്നു.
കറുത്തിരുണ്ട് കൂടിയ
മേഘങ്ങളെ
പെയ്യാതെ നിറുത്തിയ
കുളക്കടവുകള്‍
ആഫ്രിക്കന്‍
പായലുകളുമായി
സന്ധിയിലായി.
മുങ്ങാംകുഴി കല്ലുകള്‍
ശാപമോക്ഷം
കാത്തു കിടക്കുന്ന
പരേതാത്മാക്കളാണ്.
ഇടയ്ക്കിറങ്ങാന്‍
സ്റ്റോപ്പില്ലാത്ത
വണ്ടിയില്‍
കയറിക്കഴിഞ്ഞു.
ഒരൊറ്റ ബട്ടണില്‍
തീരുന്ന
സ്‌ഫോടനത്തിന്
ആര് തിരികൊളുത്തും…?