Thursday
18 Jan 2018

മഴ പെയ്യും നേരം

By: Web Desk | Saturday 9 December 2017 5:55 PM IST

മനോജ് നായര്‍ കരിമുളക്കല്‍

കണ്ണീരൊളിപ്പിക്കാന്‍ മഴയത്ത് നടന്ന്
ആര്‍ദ്ര നയനങ്ങളെ മഴയോട് ചേര്‍ത്ത്
മഴവെള്ളമിറ്റുന്ന കോലായത്തിണ്ണയില്‍
മഴയെത്തുംമുമ്പെ വരാറുള്ള പറവയെ
മഴപെയ്ത മനസ്സിന്റെ പിന്നാമ്പുറങ്ങളില്‍
നെയ്ത്തിരി കത്തിച്ച് കാത്തിരിക്കുന്നു ഞാന്‍.
വരിക നീയെന്റെ ശ്രീലകത്തിണ്ണയില്‍
മനമുരുകിഞാന്‍ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നു
വരും ഒരുനാളെന്ന് നിനച്ചുഞാന്‍
മഴ കഴിയാനായ് കാത്തിരുന്നീടുന്നു