Saturday
23 Jun 2018

നിര്‍ണ്ണായകം

By: Web Desk | Sunday 10 June 2018 9:15 AM IST

രാധാകൃഷ്ണന്‍ പെരുമ്പള

അടുത്ത നിമിഷം

ഒരു വെടി പൊട്ടും

എന്ന് തോന്നിപ്പോകുന്നു
അല്ലെങ്കില്‍ ബോംബു തന്നെ
അതല്ലെങ്കില്‍ സായുധരായ
ആള്‍ക്കൂട്ടത്തിന്റെ ആക്രമണം
അതെവിടെ നിന്നുമാകാം
അത്രയ്ക്കും ശാന്തമാണു തെരുവ് .
ശാന്തരായ കച്ചവടക്കാര്‍
അവരുടെ സേവകര്‍
പലതും വാങ്ങാനെത്തിയവര്‍
ചുമട്ടുകാര്‍, കൈനോട്ടക്കാര്‍ ,
ആസ്പത്രി, കോടതി,
സ്റ്റോക്ക് എക്‌സ് ചേഞ്ചുകള്‍ ,
വാഹനങ്ങള്‍, കാല്‍നടക്കാര്‍…
ഓരോ വളവിലും നിരന്നിരിക്കുന്ന
പോലീസുകാര്‍
എല്ലാം ശാന്തമാണ്
അശാന്തി എവിടെയുമില്ല
അതു പക്ഷെ തികച്ചും
അസ്വാഭാവികമാണ്
എല്ലാം സംശയാസ്പദം
അതു കൊണ്ട്
അടുത്ത ഓരോ നിമിഷവും
നിര്‍ണ്ണായകമാണ്