Wednesday
17 Oct 2018

വീ​ണ്ടും ട്രെ​യി​ൻ അ​പ​ക​ടം: 3 മരണം; 9 പേർക്ക് പരിക്ക്

By: Web Desk | Friday 24 November 2017 8:58 AM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ണ്ടും ട്രെ​യി​ൻ അ​പ​ക​ടം. വാ​സ്കോ​ഡ​ഗാ​മ പാ​റ്റ്ന എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി 3 പേ​ർ മ​രി​ച്ചു. മരിച്ച രണ്ടുപേർ അച്ഛനും മകനും ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

ഒൻപതു യാ​ത്ര​ക്കാ​ർ​ക്ക് ഗുരുതര പ​രി​ക്കേറ്റിട്ടുണ്ട്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പാ​റ്റ്ന-​ഗോ​വ പാ​ത​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ നാ​ല് വ​ലി​യ ട്രെ​യി​ൻ അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. നാ​ല് അ​പ​ക​ട​ങ്ങ​ളി​ലാ​യി 22 ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും നൂ​റി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഓ​ഗ​സ്റ്റ് 19 ന് ​ഖ​ട്ടോ​ലി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 20 പേ​രാ​ണ് മ​രി​ച്ച​ത്. പു​രി-​ഹി​ദ്വാ​ർ ഉ​ത്ക​ൽ എ​ക്സ്പ്ര​സാ​ണ് പാ​ളം തെ​റ്റി​യ​ത്. അ​പ​ക​ട​ത്തി​ൽ എ​ൺ​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വീ​ണ്ടും ട്രെ​യി​ൻ അ​പ​ക​ട​മു​ണ്ടാ​യി. സോ​ൻ​ഭ​ദ്ര ജി​ല്ല​യി​ൽ ശ​ക്തി​പു​ഞ്ച് എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി. അ​പ​ക​ട​ത്തി​ൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ല്ല. ഓ​ഗ​സ്റ്റ് 23 ന് ​വീ​ണ്ടും ട്രെ​യി​ൻ അ​പ​ക​ടം. ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള കൈ​ഫി​യാ​ത് എ​ക്സ്പ്ര​സി​ന്‍റെ ഒ​മ്പ​തു കോ​ച്ചു​ക​ൾ പാ​ളം തെ​റ്റി. ഔ​ര്യ ജി​ല്ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 21 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

തു​ട​ർ​ച്ച​യാ​യ ട്രെ​യി​ൻ അ​പ​ക​ട​ങ്ങ​ളെ തു​ട​ർ​ന്ന് അ​ടു​ത്തി​ടെ റെ​യി​ൽ​വെ മ​ന്ത്രി​യെ മാ​റ്റി​യി​രു​ന്നു. സു​രേ​ഷ് പ്ര​ഭു​വി​നെ മാ​റ്റി പി​യൂ​ഷ് ഗോ​യ​ലി​നാ​ണ് ചു​മ​ത​ല ന​ൽ​കി​യ​ത്. എ​ന്നാ​ൽ മ​ന്ത്രി​മാ​റി​യി​ട്ടും പാ​ള​ത്തി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കു​റ​വി​ല്ലെ​ന്നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ർ​ത്ത​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്.