Thursday
19 Apr 2018

രണ്ട് കോടി പച്ചക്കറി തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സംവിധാനം

By: Web Desk | Wednesday 15 November 2017 10:10 PM IST

മാരാരിക്കുളം: രണ്ട് കോടി പച്ചക്കറി തൈകള്‍ ഒരേ സമയത്ത് ഉല്‍പ്പാദിപ്പിക്കാന്‍ സംവിധാനം കൃഷി വകുപ്പ് സജ്ജമാക്കിയതായി കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കഞ്ഞിക്കുഴിയിലെ ഹൈടെക് ജൈവ കൃഷി കേന്ദ്രം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളികളുടെ ക്ഷാമം കാര്‍ഷിക മേഖലയിലെ പ്രധാന വെല്ലുവിളിയാണ്.ഇത് പരിഹരിക്കാന്‍ യന്ത്രങ്ങളുടെ സഹായം കൂടിയേ തീരൂ. കൃഷി വകുപ്പ് ആധുനിക യന്ത്രങ്ങള്‍ വാങ്ങി തുങ്ങിയതായും മന്ത്രി പറഞ്ഞു. കേര കയര്‍ കമ്പനിയും കഞ്ഞിക്കുഴിയിലെ യുവ കര്‍ഷകനായ ജ്യോതിസും ചേര്‍ന്നാണ് ഹൈടെക് ജൈവ കൃഷി തോട്ടം സ്ഥാപിച്ചത്.വിത്തുല്പാദനം മുതല്‍ വിളവെടുപ്പ് വരെയുള്ള കാര്യങ്ങള്‍ യന്ത്രങ്ങളാണ് ചെയ്യുന്നത്.ഇതിനായി വിദേശത്ത് നിന്നും യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍,കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം ജി രാജു, ബ്ലോക്ക് പഞ്ചായത്തംഗം രാജീവ് എന്നിവരും കൃഷി കേന്ദ്രത്തില്‍ എത്തിയിരുന്നു.