Monday
23 Jul 2018

വേലപ്പന്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ മത്സരം: ഫെയ്‌സ് ഓഫ് കേരളയ്ക്ക് വിജയം

By: Web Desk | Tuesday 10 October 2017 9:02 PM IST

പുത്തൂര്‍:

കുളക്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു വരുന്ന എന്‍ വേലപ്പെന്‍ മെമ്മോറിയല്‍ അഖിലകേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ നാലാംദിവസമായ ഇന്നലെ നടന്ന ഫെയ്‌സ് ഓഫ് കേരള എംആര്‍സി മാന്നാറിനെ പരാജയപ്പെടുത്തി. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഫെയ്‌സ് ഓഫ് കേരള വിജയിച്ചത്. ഇന്നത്തെ മത്സരം ടിഎഫ്‌സി പത്തനാപുരവും കാസര്‍കോട് പടന്നയും തമ്മിലാണ്. സിപിഐ ജില്ലാ അസി.സെക്രട്ടറി എസ് ശിവശങ്കരന്‍നായര്‍ ടീമംഗങ്ങളെ പരിചയപ്പെട്ടു. എഐവൈഎഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ടൂര്‍ണ്ണമെന്റില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം ജില്ല വരെയുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. അമ്പതിനായിരം രൂപയാണ് ഒന്നാംസമ്മാനം. പൂവറ്റൂരില്‍ 16ന് വൈകിട്ട് അഞ്ചിന് നടക്കുന്ന എന്‍ വേലപ്പന്‍ അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കും.