Saturday
23 Sep 2017

ബിഡിജെഎസ് ഇടതുമുന്നണിയില്‍ ചേരണമെന്ന് വെള്ളാപ്പള്ളി

By: Web Desk | Thursday 31 August 2017 11:56 AM IST

ആലപ്പുഴ: ബിജെപി – ബിഡിജെഎസ് ബന്ധത്തില്‍ വിള്ളല്‍ വ്യക്തമാക്കി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ബിജെപി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂ. ബിഡിജെഎസ് ഇടതുമുന്നണിയില്‍ ചേരണം. അവരാണ് ബിഡിജെഎസിനു പറ്റിയ മുന്നണി. ഇതിനു സിപിഎം അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.