Wednesday
22 Aug 2018

മതവികാരം വ്രണപ്പെടുത്തി; ആ ഹിറ്റ് പാട്ടിനെതിരെ പരാതിയുമായി യുവാക്കൾ

By: Web Desk | Wednesday 14 February 2018 12:01 PM IST

അടുത്തിടെ പുറത്തിറങ്ങി ഹിറ്റായ ‘മാണിക്യ മലയാര പൂവി’യെന്ന് തുടങ്ങുന്ന ഗാനം മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച്‌ പൊലീസില്‍ പരാതി. ഹൈദരാബാദ് പൊലീസിനാണ് പരാതി ലഭിച്ചത്.

ഗാനത്തിലെ വരികള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്‌ ഒരു സംഘം യുവാക്കളാണ് പരാതിയുമായെത്തിയത്. എന്നാല്‍ ഇവര്‍ ഗാനത്തിന്റെ വീഡിയോ ഹാജരാക്കിയിട്ടില്ല. ഉടന്‍ തന്നെ ഈ വീഡിയോ ഹാജരാക്കണമെന്ന് പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഫലകുനാമ എ.സി.പി സെയിദ് ഫായിസ് വ്യക്തമാക്കി.

അതേസമയം, ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന സിനിമയിലെ ഗാനം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

Related News