Thursday
15 Nov 2018

സച്ചിനെ പിന്നിലാക്കി കോലി മുന്നോട്ട്

By: Web Desk | Wednesday 24 October 2018 4:32 PM IST

വിശാഖപട്ടണം:

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികച്ചു. ഈ നേട്ടത്തോടെ വിരാട് സച്ചിനെ കടത്തിവെട്ടി. 213 ഏകദിനങ്ങളിലാണ് കോലിയുടെ നേട്ടം. ഏകദിനത്തില്‍ പതിനായിരം തികയ്ക്കുന്ന പതിമൂന്നാമത്തെ താരം ആണ് വിരാട്. 259 ഏകദിനങ്ങളിലാണ് സച്ചിന്‍ 10,000 റണ്‍സ് തികച്ചത്. വിന്‍ഡീസിനെതിരെ വിശാഖപട്ടണത്ത് നടന്ന ഏകദിന മത്സരത്തിലാണ് വിരാടിന്‍റെ ഇൗ സുവര്‍ണ്ണ നേട്ടം.