Saturday
20 Jan 2018

നാട്ടുകാരെപറ്റിക്കാനില്ല, പാനീയപരസ്യം നിരസിച്ച് കോലി

By: Web Desk | Thursday 14 September 2017 9:42 PM IST

ശീതള പാനീയം കുടിക്കാത്ത താനെങ്ങനെ പാനീയപരസ്യത്തില്‍ അഭിനയിക്കും; കോടികളുടെ വാഗ്ദാനം വിരാട് കോലി തള്ളി. ഒരു ശീതളപാനീയത്തിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയത്. കായികതാരങ്ങള്‍ പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കാന്‍ മത്സരിക്കുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായ കോലിയുടെ സമീപനം പരസ്യമേഖലയെയും ആരാധകരെയും ഞെട്ടിച്ചുകളഞ്ഞു. മറ്റുള്ളവര്‍ അഭിനയിക്കുന്നതില്‍ തനിക്ക് അഭിപ്രായം പറയാനില്ല,കോലി വ്യക്തമാക്കി. പരസ്യത്തിനായി എന്തും സഹിക്കുന്ന സഹതാരങ്ങള്‍ക്ക് മുന്നില്‍ കോലി ഒരു മാതൃക മുന്നോട്ടുവെയ്ക്കുകയാണെന്നും അഭിപ്രായമുണ്ട്.
തന്റെ നിലപാടില്‍ ഇന്ത്യന്‍ ക്യാപ്റ്റന് വ്യക്തമായ കാരണവുമുണ്ട്. ഇത്തരത്തിലുള്ള ശീതളപാനീയങ്ങള്‍ താന്‍ കുടിക്കാറില്ല. ഫിറ്റ്‌നെസ് ഏറെ ശ്രദ്ധിക്കുന്നയാളാണ് താനെന്നും അതിന്റെ ഭാഗമായി ഭക്ഷണക്രമത്തില്‍ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ടെന്നും കോലി പറഞ്ഞു. താന്‍ കുടിക്കാത്ത ഒരു സാധനം ഞാന്‍ എങ്ങിനെ പ്രചരിപ്പിക്കാനാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി. നേരത്തെ പെപ്‌സി പരസ്യത്തില്‍ നിന്നും ഇതേ നിലപാടോടെ കോലി പിന്‍വാങ്ങിയിരുന്നു.

 

 

Related News