Friday
19 Jan 2018

വിരാത് കോലി അഞ്ചാം റാങ്കിങിലേക്ക് ഉയര്‍ന്നു 

By: Web Desk | Tuesday 21 November 2017 9:22 PM IST

ദുബായ്:

ഐസിസി ടെസ്റ്റ് റാങ്കിങില്‍ വിരാത് കോലി അഞ്ചാം റാങ്കിങിലേക്ക് ഉയര്‍ന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി നേട്ടത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൂന്നു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

കോലിയുടെ 12 ഫോറും 6 സിക്‌സും അടങ്ങിയ 104 എന്ന തകര്‍പ്പന്‍ സ്‌കോര്‍ ഇന്ത്യയ്ക്ക് 352-8 എന്ന മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇത് പതിനെട്ടാമത്തെ ടെസ്റ്റ് സെഞ്ച്വറിയും അമ്പതാമത്തെ അന്താരാഷ്ട്ര സെഞ്ച്വറിയും കരസ്ഥമാക്കി.