Monday
19 Nov 2018

ടീമിന്റെ മോശം പ്രകടനത്തിന് മാപ്പുചോദിച്ച് വിരാട് കോലി

By: Web Desk | Thursday 24 May 2018 9:33 PM IST

ബംഗളുരു:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കാഴ്ച്ച വെച്ച മോശം പ്രകടനത്തിന് ആരാധകരോട് മാപ്പ് പറഞ്ഞ് നായകന്‍ വിരാട് കോലി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്ക് വെച്ച വീഡിയോയിലൂടെയാണ് കോലി മനസ് തുറന്നത്. ഐപിഎല്‍ തങ്ങളെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു, ഞങ്ങള്‍ കളിച്ച രീതി ശരിക്കും നിരാശരാക്കുന്നു, ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സാധിക്കാതിരുന്നതില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു ‘ ട്വിറ്റര്‍ വീഡിയോയില്‍ കോലി പറഞ്ഞു.

ഒരു കാര്യം ചെയ്യുമ്പോള്‍ ‘ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ അതില്‍ നിന്നു പാഠം പഠിക്കുക’ എന്ന ആശയത്തില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞ വിരാട് കോഹ്!ലി ടീമിനൊപ്പം നിലകൊണ്ട ആരാധകര്‍ ഇനിയുള്ള സീസണുകളിലും അത് തുടരണമെന്നും ഈ സീസണില്‍ അവസാന ഘട്ടത്തില്‍ മികവ് പുലര്‍ത്തി പ്ലേ ഓഫ് സാധ്യതകള്‍ക്ക് പുത്തുന്‍ ഉണര്‍വ്വ് നല്‍കാനായതില്‍ ആരാധകരുടെ പങ്ക് ഏറെ വലുതാണെന്ന് കോഹ്!ലി പറഞ്ഞു.

14 മത്സരങ്ങളില്‍ 6 എണ്ണത്തില്‍ മാത്രം ജയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 12 പോയിന്റുമായി ആറാം സ്ഥാനത്തായിരുന്നു ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഫിനിഷ് ചെയ്തത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന തങ്ങളുടെ അവസാന മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫിലെത്താന്‍ മികച്ച സാധ്യതകള്‍ ഉണ്ടായിരുന്നെങ്കിലും മത്സരത്തില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. അതേ സമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മോശം സീസണായിരുന്നെങ്കിലും ബാറ്റ് കൊണ്ട് നായകന്‍ വിരാട് കോലിക്ക് ഈ സീസണ്‍ മികച്ചതായിരുന്നു. 14 മത്സരങ്ങളില്‍ 48.18 ശരാശരിയില്‍ 530 റണ്‍സ് നേടിയ കോഹ്ലി റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തുമുണ്ട്.