Thursday
24 Jan 2019

ഡ്യൂക്ക് പന്തുകള്‍ വേണമെന്ന് കോലി

By: Web Desk | Thursday 11 October 2018 10:45 PM IST

ഹൈദരാബാദ്: ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റിനായി എസ്ജി പന്തുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. എസ്ജി ബോളുകള്‍ക്ക് പകരം ഇന്ത്യയില്‍ ഡ്യൂക്ക് ബോളുകള്‍ ഉപയോഗിക്കണമെന്നാണ് ക്യാപ്റ്റന്റെ ആവശ്യം.
1990 മുതല്‍ മീററ്റിലെ സാന്‍സ്പാരെയില്‍സ് ഗ്രീന്‍ലാന്‍ഡ്‌സ് നിര്‍മ്മിക്കുന്ന എസ്ജി ടെസ്റ്റ് എന്ന പന്താണ് ഇന്ത്യ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ പന്തുകളുടെ ഗുണനിലവാരം കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിരാട് ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ഡ്യൂക്ക് ബോളുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത്.

ഡ്യൂക്ക് ബോള്‍ ആണ് ഇംഗ്ലണ്ടും വിന്‍ഡീസും ഉപയോഗിക്കുന്നത്.ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഓസ്‌ട്രേലിയയില്‍ നിര്‍മ്മിക്കുന്ന കുക്കാബുറയാണ് ഉപയോഗിക്കുന്നത്. ഹൈദരാബാദ് ടെസ്റ്റിനു മുന്നേയുള്ള പത്ര സമ്മേളനത്തിലാണ് വിരാട് ഡ്യൂക്ക് ആണ് ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പന്തെന്ന് അഭിപ്രായപ്പെട്ടത്.