Sunday
22 Apr 2018

2018 ലെ പുലിറ്റ്‌സർ അവാർഡിന് അർഹമായ ചിത്രം

By: Web Desk | Tuesday 17 April 2018 12:54 PM IST

വെളുത്ത വർഗക്കാരുടെ റാലിയിൽ പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ കാർ ഓടിച്ചു കയറ്റിയ രംഗം ക്യാമറയിൽ ചിത്രീകരിച്ച ‘ദി ഡെയിലി പ്രോഗ്രസ്’ എന്ന പത്രത്തിന്റെ ഫോട്ടഗ്രാഫർ  2018 ലെ പുലിറ്റ്‌സർ അവാർഡിന് അർഹനായി.

Ryan Kelly, Pulitzer 2108 winning photographer

റിയാൻ കെല്ലി

ഹീതർ  ഹെയർ എന്ന സ്ത്രീ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുയും ചെയ്ത ഈ സംഭവം കെല്ലി ഈ പത്രത്തിൽ തന്റെ അവസാന ദിവസം എടുത്ത ഫോട്ടോ ആണ്.  “ഫോട്ടോഗ്രാഫറുടെ ഏകാഗ്രതയും പൊടുന്നനെ പ്രതികരിക്കാനുള്ള ശേഷിയും പ്രതിഫലിക്കുന്ന വിറങ്ങലിപ്പിക്കുന്ന ദൃശ്യം”, സമ്മാന സമിതി അഭിപ്രായപ്പെട്ടു.

സമ്മാനം കിട്ടിയതറിഞ്ഞു ഞട്ടിപ്പോയ വെർജീനിയ ഫോട്ടോഗ്രാഫർ കെല്ലി ഇത് അവിശ്വസനീയമായ ബഹുമതിയാണെങ്കിലും വേദനാജനകമായ ദുരന്തത്തിൽ മരിച്ച ഹീതറിന്റെയും പരിക്കേറ്റ മനുഷ്യരുടെയും ഓർമയിലാണ് താനെന്നു പറഞ്ഞു. 2017 ആഗസ്ത് 12 ന്  ചാർലോട്ടസ്‌വില്ലെയിലാണ് അക്രമം ഉണ്ടായത്.

 

Related News