Wednesday
23 Jan 2019

വിഷു ബംബര്‍ ഒന്നാം സമ്മാനം പാലക്കാട്ട് വിറ്റ ടിക്കറ്റിന്

By: Web Desk | Wednesday 23 May 2018 8:01 PM IST

പാലക്കാട്:

സംസ്ഥാന സര്‍ക്കാരിന്റെ കേരളാ ലോട്ടറി വിഷു ബംമ്പര്‍ ടിക്കറ്റിന്റെ ഭാഗ്യവാന്‍ ഇത്തവണയും പാലക്കാട് ജില്ലക്കാരനാണെന്ന് കരുതുന്നു. ഷൊര്‍ണൂര്‍ പാലാട്ട് ലോട്ടറി ഏജന്‍സിയില്‍ നിന്നും വിറ്റ (എച്ച് ബി 378578) ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

നാലുകോടിയുടെ സമ്മാനാര്‍ഹനെ കണ്ടെത്താനുള്ള തിരക്കിലാണ് ഏജന്‍സി. ഷൊര്‍ണൂര്‍ ടൗണിലും ബസുകളിലും വില്‍പ്പന നടത്തിയതിനാല്‍ അന്യ ജില്ലക്കാരനും സമ്മാനം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ലോട്ടറി ഏജന്‍സി ഉടമകള്‍ പറയുന്നു.

Related News