കൊന്നമരം പൂത്തുലഞ്ഞതല്ല ചൈനയിൽ നിന്നും പൊട്ടിവീണതാണേ

കൊച്ചി :വിഷു കാർഷീക കേരളത്തിന്റെ ആഘോഷമായിരുന്നു .പുത്തരിയുടെ പാൽ കഞ്ഞിയും തൊടിയിൽ നിന്ന് പൊട്ടിച്ചെടുത്ത ചക്കയും മാങ്ങയും ,വെള്ളരിയുമെല്ലാം മലയാള പുതുവർഷത്തിൽ കണിക്കായി നിരന്ന ഒരുകാലം .ഇന്ന് കണികാണാൻ എല്ലാം സൂപ്പർമാർക്കറ്റുകളിൽ ചെന്നെടുക്കുന്ന പതിവ് ഇത്തവണയും തെറ്റുന്നില്ല .കണിവെള്ളരി കിലോ 29ന് ലഭിക്കും മുരിങ്ങ കായും ,കാബേജുമെല്ലാം വിലകുറവിലാണ് .പായസവും സദ്യയും 125 മുതൽ മുകളിലേയ്ക്ക് കിട്ടാനുമുണ്ട് .എന്നാൽ ഇത്തവണ കണിക്കൊന്നപ്പൂവിനായി കുറച്ചു കഷ്ട്ട പെടേണ്ടിവരും. മാർച്ച് ആദ്യവാരം പൂത്തുതുടങ്ങിയ കണിക്കൊന്ന കഴിഞ്ഞ ദിവസങ്ങളിലെ മഴ കൂടിയായതോടെ കൂട്ടത്തോടെ കൊഴിഞ്ഞു .എന്നാലും നഗരനടുവിലും കൊന്നമരം പൂത്തപോലെ എന്ന് കാണുന്നവരെ കൊണ്ട് പറയിപ്പിക്കാൻ ചില മരങ്ങൾ പൂത്തുലു ഞ്ഞുനിൽക്കുന്നു .വിഷു തലേന്ന് നഗര നടുവിൽ കണിക്കൊന്ന കച്ചവടക്കാർ ഇപ്പോൾ നിത്യകാഴ്ചയാണ് ,പത്തിൽ തുടങ്ങി അവസാനം അൻപതുവരെ നീളും. ഇതിനെയൊക്കെ മറികടക്കാൻ സൂപ്പർമാർക്കറ്റുകളിൽ പ്ലാസ്റ്റിക് കൊന്നപ്പൂവുകൾ നിരന്നു തുടങ്ങി. ആളുകൾ വാങ്ങുന്നുമുണ്ട്. ഒരു കുല പ്ലാസ്റ്റിക് പൂവിന് 139 ആണ് വില .ഈ വിഷുക്കാലം കഴിഞ്ഞാലും കടന്നുപോയ ആ നാളിന്റെ ഓർമ്മയിൽ ആ മഞ്ഞ പൂക്കൾ വാടാതെയിരിക്കും.