Thursday
19 Jul 2018

‘ഗഫൂര്‍ക്കാ ദോസ്ത്’ യുഎയിലേക്ക് വേണ്ട

By: Web Desk | Friday 4 August 2017 2:31 PM IST

ചെന്നൈ: വിസിറ്റിങ് വിസയില്‍ യുഎയിലേക്ക് തൊഴിലാര്‍ഥികള്‍ പോകരുതെന്ന കര്‍ശന നിര്‍ദേശവുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. തൊഴിലാളികള്‍ നിരന്തരമായി വഞ്ചിക്കപ്പെടുന്ന സാഹചര്യം ദൂബായില്‍ ഗണ്യമായി വര്‍ധിച്ചിരിക്കുന്നു.ഏജന്റുമാരുടേയും തൊഴിലിടങ്ങിളിലേയും ചൂഷണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കഴിഞ്ഞമാസം 27 യുവാക്കള്‍ ഉത്തര്‍പ്രദേശില്‍ നിന്നും തൊഴില്‍ തേടി വിസിറ്റിങ് വിസയില്‍ എത്തിയിരുന്നു എന്നാല്‍ ഏജന്റിന്റെ ചതിയില്‍പ്പെട്ട് ജോലിയും ഭക്ഷണവുമില്ലാതെ ദുബായില്‍ അലയുന്ന സാഹചര്യമുണ്ടായി തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടാണ് ഇവരെ നാട്ടിലെത്തിച്ചത്. വീട്ടുജോലിക്കായി ദുബായില്‍ എത്തിപ്പെടുന്ന സ്ത്രീകളും ചൂഷണങ്ങള്‍ക്ക് ഇരയാവുന്ന സാഹചര്യമുണ്ട്. ഈ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളുന്നതെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. ഈ വര്‍ഷം വഞ്ചിക്കപ്പെട്ട 186 പേര്‍ക്കാണ് കോണ്‍സുലേറ്റ് എയര്‍ ടിക്കറ്റുകള്‍ നല്‍കിയത്.