Sunday
22 Oct 2017

ലയനം യാഥാര്‍ത്ഥ്യത്തിലേയ്ക്ക് :ശശികലയെ പുറത്താക്കിയേക്കും

By: Web Desk | Monday 21 August 2017 2:41 PM IST

തമിഴ്‌നാട്ട് ഗ്രൂപ്പ്‌ രാഷ്ടീയത്തിനു വിരാമമിട്ട് ഐക്യത്തിന്റെ പാതയിലേക്ക്. ഒ പി എസ്-ഇ പി എസ് ലയനം ഉടൻ നടന്നേക്കു.ലയന ചർച്ചയിൽ ഓ പി എസ് വിഭാഗം ഉന്നയിച്ച ശശികലയെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യമടക്കം അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ലയനം യാഥാർഥ്യവത്കരിക്കാൻ പോകുന്നത്. കെ ശശികലയെ ഒഴിവാക്കുന്നതില്‍ ഇരുവിഭാഗവും തമ്മില്‍ ധാരണയായതോടെയാണ് തര്‍ക്കങ്ങള്‍ക്ക് ശുഭപര്യവസാനമായത്.