Monday
20 Aug 2018

മദ്യനയം അലങ്കോലമാക്കിയത് അസൂയമൂലമെന്ന് വിഎം സുധീരന്‍

By: Web Desk | Wednesday 13 June 2018 12:45 PM IST

മദ്യനയം അലങ്കോലമാക്കിയത് അസൂയമൂലമെന്ന് വിഎം സുധീരന്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന് തുടര്‍ച്ച ലഭിക്കുമായിരുന്നത് ഇല്ലാതാക്കുകയായിരുന്നു. ക്രമം വിട്ടുപ്രവര്‍ത്തിക്കുന്ന 418 ബാറുകള്‍ അടപ്പിക്കാനേ ഞാന്‍ പറഞ്ഞുള്ളൂ. മദ്യത്തിനെതിരെയുള്ള നിലപാടിനോട് അസൂയ പൂണ്ട് 730ബാറുകള്‍ അടച്ചുപൂട്ടുകയായിരുന്നു. ആയിരം പൂട്ടിയാലും സന്തോഷിക്കുന്നവനാണ് താന്‍,സുധീരന്‍ പറഞ്ഞു. മദ്യനയം പരാജയയപ്പെടുത്തി അത് തന്റെ തലയില്‍കെട്ടിവയ്ക്കാനുള്ള ഒരു നീക്കമായിരുന്നു നടത്തിയത്. ഇന്നലെയും കെപിസിസി യോഗത്തില്‍ മദ്യനയമാണ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയതെന്ന് എ ഗ്രൂപ്പുകാര്‍ പറഞ്ഞു. അരുവിക്കര ഉപതിരഞ്ഞെടുപ്പുവിജയിക്കാനുള്ള പ്രധാനകാരണം മദ്യനയമായിരുന്നു. പൊതു താല്‍പര്യത്തിനല്ല വ്യക്തിവിരോധംതീര്‍ക്കാനാണ് പലതും ഉപയോഗിച്ചത്. നേട്ടം സുധീരനുകിട്ടരുതെന്നത് മാത്രമായിരുന്നു ലക്ഷ്യം.

പാര്‍ട്ടി പ്രതിസന്ധിയിലായ ഈ സമയത്തു വിളിച്ച യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തില്ല, പ്രസംഗം നടത്തി ചെന്നിത്തല നിയമസഭയിലേക്കുപോയി. പിന്നെ ആരെ കേള്‍പ്പിക്കാനാണ് കാര്യങ്ങള്‍ പറയുന്നത്. പാവം ഹസനെയോ, ഹസന്റെ ഗതി ഒരു കെപിസിസി പ്രസിഡന്റിനും ഉണ്ടായിട്ടില്ല. ഒരു യാത്ര നടത്തി പകുതിയായപ്പോള്‍ അദ്ദേഹത്തെ മാറ്റുന്ന കാര്യം ആലോചിക്കാന്‍ എഐസിസി യോഗം ചേരുകയാണ്. എഐസിസിയോട് ഇവിടെ ഇത്തരം ഒരു യാത്ര നടക്കുന്നുവെന്നകാര്യം പറഞ്ഞ് യോഗം മാറ്റിവയ്‌ക്കേണ്ടതായിരുന്നില്ലേ, പകരം ഹസനെ ഗതികേടിലാക്കുകയായിരുന്നു.
തന്റെ ശക്തിയും ദൗര്‍ബല്യവും ഗ്രൂപ്പ് ഇല്ലെന്നതാണെന്ന് സുധീരന്‍ പറഞ്ഞു. ഗ്രൂപ്പിന് പാര്‍ട്ടിതാല്‍പര്യമോ,ജനതാല്‍പര്യമോ ഇല്ല. തുടങ്ങിയകാലത്ത് കരുമാകരനും ആന്‍രണിയും ഇത് പ്രത്യേകം ശ്രദ്ദിച്ചിരുന്നു, വ്യക്തിത്വമുള്ളവരായിരുന്നു ഗ്രൂപ്പു നയിച്ചിരുന്നത്. ഇന്നതല്ല, പേര് എഴുതിക്കൊടുക്കുന്നവരുടെ താല്‍പര്യമാണ് നടക്കുന്നത്. താന്‍ ജംബോ കമ്മിറ്റിയുണ്ടാക്കിയത് ഒരു നിലക്കും പുനസംഘടന അനുവദിക്കാതിരുന്നതിനാലാണ്. ജംബോയുടെ തുടക്കക്കാരനൊന്നുമല്ല താന്‍, പക്ഷേ നിര്‍ത്തലാക്കാനായില്ല.

Related News