Thursday
24 May 2018

വോളി ഫെസ്റ്റിൽ വോളി അക്കാദമി കല്ലർ ജേതാക്കൾ

By: Web Desk | Sunday 28 January 2018 7:47 PM IST

മാനന്തവാടി: മുൻ എം എൽ എ കെ കെ അണ്ണന്റെയും സിപിഐ നേതാവ്പുളക്കോട് ചേക്കുവിന്റെയും സമരണാർത്ഥം നടത്തിയ വോളിബോൾ വോളി ഫെസ്റ്റിൽ വോളി അക്കാദമി കല്ലൂർ ജേതാക്കളായി.  ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഫെബ്രുവരി 7,8,9 തീയ്യതികളിൽ നടക്കുന്ന സിപിഐ വയനാട് ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചാണ് വോളിഫെസ്റ്റ് നടത്തിയത്. മാനന്തവാടിയിലെ വാളാട് വെച്ച് നടത്തിയ ഫെസ്റ്റില്‍ പാരഡൈസ് അഞ്ചാംമൈൽ രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് സിപിഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര സമ്മാനങ്ങൾ നൽകി.ജോണി മറ്റത്തിലാനി അധ്യക്ഷത വഹിച്ചു.ഇജെ ബാബു, വോളിബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കൊച്ചിഹമിദ്, പഞ്ചായത്ത് അംഗം ദിനേശ്ബാബു എന്നിവർ പ്രസംഗിച്ചു.