Wednesday
26 Sep 2018

സുമയ്ക്ക് പിന്‍ഗാമി: വോട്ടെടുപ്പ് തുടങ്ങി

By: Web Desk | Monday 18 December 2017 10:20 PM IST

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ജേക്കബ് സുമയ്ക്ക് പിന്‍ഗാമിയെ കണ്ടെത്താന്‍ വോട്ടെടുപ്പ് ആരംഭിച്ചു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പുതിയ തലവനെ തേടിയുളള വോട്ടെടുപ്പ് ഏറെ നിര്‍ണായകമാണ്. വര്‍ണവിവേചനം അവസാനിച്ച ശേഷം എഎന്‍സിയുടെ തലപ്പത്തെത്തിയ സുമോ അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി സ്ഥാനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
23 വര്‍ഷം മുമ്പ് നെല്‍സണ്‍ മണ്ടേല അധികാരത്തിലേറിയപ്പോള്‍ മുതല്‍ രാജ്യത്ത് എഎന്‍സിയ്ക്ക് ശക്തമായ വേരോട്ടമുണ്ട്. സുമയുടെ അവരോഹണത്തോടെ പാര്‍ട്ടിയില്‍ ശക്തമായ ഭിന്നതകള്‍ ഉടലെടുത്തിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷ പദത്തിലേക്ക് എത്തുന്നത് ആര് തന്നെ ആയാലും 2019ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കും എത്തും.
4776 പേരാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് വോട്ട് ചെയ്യുന്നത്. പാര്‍ട്ടി ഉപാധ്യക്ഷന്‍ സിറില്‍ റമാഫോസയും സുമയുടെ മുന്‍ ഭാര്യയും മന്ത്രിയുമായ നകോസന ഡാല്‍മിനി സുമയും തമ്മിലാണ് പ്രധാന മത്സരം. ജൊഹന്നാസ്ബര്‍ഗില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ഇരുവരെയും മത്സരിപ്പിക്കാന്‍ നിര്‍ദേശമുയര്‍ന്നത്. ഞായറാഴ്ച ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ വോട്ടിങ് മന്ദഗതിയിലാണ്.

Related News