Monday
17 Dec 2018

മേഘാലയിൽ 67 % വും നാഗാലാന്റിൽ 75 % വും പോളിങ്ങ്, ഒരു മരണം

By: Web Desk | Tuesday 27 February 2018 1:34 PM IST

മേഘാലയയിലെ പോളിംഗ് ബൂത്തിൽ രാവിലെ മുതൽ നീണ്ട ക്യൂ

നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിലും നാഗാലാന്റിലും വോട്ടിങ് പുരോഗമിക്കുന്നു.  മേഘാലയയിൽ  വൈകിട്ട് 4 മണി വരെ 67 % പേര് വോട്ട് രേഖപ്പെടുത്തി പ്രാഥമിക വിവരം. 40 % പോളിങ് ബൂത്തുകൾ ഉള്ള ഗാരോ ഹിൽ മേഖലയിലെ കണക്കു പൂർണമായി ലഭ്യമായിട്ടില്ല. നാഗാലാൻഡിൽ 75 % വോട്ട് രേഖപ്പെടുത്തി. 2013 ൽ മേഘാലയയിൽ 88 % പോളിങ് നടന്നിരുന്നു.

നാഗാലാൻഡിൽ ഒറ്റപ്പെട്ട അക്രമ  സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സുനെബോട്ടോ  ജില്ലയിലെ അക്‌ലോട്ടോയിൽ ബിജെപിയുടെയും  എൻ പി എഫിന്റെയും പ്രവർത്തകർ ഏറ്റുമുട്ടുകയും വെടി വയ്ക്കുകയും ചെയ്തതിൽ ഒരാൾ മരിച്ചു.  നെഞ്ചത്താണ് ഇയാൾക്ക് വെടിയേറ്റത്.

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഇന്ത്യൻ റിസേർവ് ബറ്റാലിയൻ സേന നിറയൊഴിച്ചതിൽ രണ്ടു പേർക്ക് പരിക്കേറ്റു. നേരത്തെ പോളിംഗ് സ്റ്റേഷൻ നമ്പർ 20 ൽ കുപ്പി ഗ്രനേഡ് എറിഞ്ഞതിൽ ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു.

ഇരുപതു വര്ഷം പഴക്കമുള്ള നാഗ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാഗ ട്രൈബൽ ഹൊഹൊസും സിവിൽ സംഘടനകളും തെരെഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം നൽകിയിരുന്നു. എന്നാൽ ഉച്ച വരെ 38  % പോൾ  ചെയ്തു.

Ri Bhoi: An elderly woman shows her finger marked with indelible ink after she cast her vote during Meghalaya Assembly elections, in Ri-Bohi on Tuesday. PTI Photo

മേഘാലയയിൽ 31 സ്ത്രീകളും 80 സ്വതന്ത്രരും ഉൾപ്പെടെ ആകെ 361 സ്ഥാനാർത്ഥികളുടെ ഭാവി തീരുമാനിക്കുന്നതിനായി സംസ്ഥാനത്തെ 3,025 പോളിംഗ് സ്റ്റേഷനുകളിലായി 18.09 ലക്ഷം വോട്ടർമാരാണ് സമ്മതി ദാനം രേഖപ്പെടുത്തുന്നത്.

റാവിലെ 7 മണിയോടെ പോളിംഗ് ആരംഭിച്ചുവെങ്കിലും വോട്ടിങ് മെഷീന്റെ  സാങ്കേതിക തകരാറു മൂലം ചിലയിടങ്ങളിൽ വോട്ടിങ് ആരംഭിക്കാൻ വൈകി. നാലു മണി വരെയാണ് വോട്ടെടുപ്പ്. എൻ സി പി  സ്ഥാനാർത്ഥി ജോനാതൻ  എൻ സാങ്മ  ഫെബ്രുവരി പതിനെട്ടിന്  കൊല്ലപ്പെട്ടതിനെത്തുടർന്നാണ്  60 അംഗ നിയമസഭയിൽ 59 സീറ്റുകളിൽ മാത്രമാണ് വോട്ടെടുപ്പ് നടക്കുന്നത്.

ആദിവാസി യുവതികൾ അടക്കം നിരവധി സ്ത്രീകൾ  വോട്ട് ചെയ്യുന്നതിന് എത്തിയിട്ടുണ്ട്. സംസ്ഥാനത്തു ഒരിടത്തും ഇതുവരെ ആക്രമണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നാൽ നാഗാലാൻഡിൽ എൻ പി എഫ് – എൻ ഡി പി പി പാർട്ടി അനുയായികൾ ഏറ്റുമുട്ടുകയും നിറയൊഴിക്കുകയും ചെയ്തതിനെ തുടർന്ന് ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു.

video courtesy: The Qunit and Youtube
Photo courtesy : NDTV