Monday
25 Jun 2018

ആദിവാസികളുടെ ഭൂമി ബലമായി ഏറ്റെടുക്കുന്ന ബിജെപി ജനാധിപത്യം കൈയേറുകയാണ്

By: Web Desk | Wednesday 14 March 2018 10:50 AM IST

റാഞ്ചി: ബിജെപി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ആദിവാസികളുടെ ഭൂമി ബലം പ്രയോഗിച്ചു ഏറ്റെടുക്കുകയും , ജനാധിപത്യം കൈയേറുകയുമാണ് എന്ന്  സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ജാര്‍ഖണ്ഡ് ഗുംലാ ജില്ലയില്‍ ആദിവാസി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വൃന്ദാ കാരാട്ട്.

ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ആദിവാസികളുടെ അവകാശങ്ങളിന്മേല്‍ ഇത്തരത്തില്‍ അപ്രഖ്യാപിത യുദ്ധം നടത്തുകയാണെന്ന് ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ വൃന്ദാ കാരാട്ട് പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മുംബൈയിലേക്ക് നടത്തിയ കര്‍ഷകമാര്‍ച്ച്‌ വിജയിച്ചിരുന്നു. വനാവകാശം നിയമം നടപ്പിലാക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. ഇതിന് പിന്നാലെയാണ് ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് റാലി സംഘടിപ്പിച്ചത്.