Sunday
24 Sep 2017

ട്രാക്ടര്‍ ഡ്രൈവറായി വി എസ് സുനില്‍ കുമാര്‍

By: Web Desk | Wednesday 13 September 2017 9:18 AM IST

അഗളി: അട്ടപ്പാടിയിലെ ആദിവാസികള്‍ സ്വയം നിര്‍മിച്ചുണ്ടാക്കിയിരുന്ന ചെറുധാന്യങ്ങളുടെ കലവറ ഉദ്ഘാനത്തിനെത്തിയ മന്ത്രി വി എസ് സുനില്‍ കുമാര്‍ ട്രാക്ടര്‍ ഡ്രൈവറായപ്പോള്‍ കര്‍ഷകരായി എം ബി രാജേഷ് എം പിയും എന്‍ ഷംസുദ്ദീനും ഒപ്പം ചേര്‍ന്നു.

ആദിവാസികള്‍ സ്വയം നിര്‍മ്മിച്ചിരുന്ന ചെറുധാന്യങ്ങളുടെ കൃഷി പരിപോഷിപ്പിക്കുന്നതിനായ് സര്‍ക്കാര്‍ അട്ടപ്പാടിയിലേക്കായ് വിഭാവനം ചെയ്ത പദ്ധതിയാണ് മില്ലറ്റ് ഗ്രാമം പദ്ധതി ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.

മില്ലറ്റ് ഗ്രാമം പദ്ധതിയുടെ ആദ്യഘട്ടമായ നിലം ഉഴുകല്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ ഭൂതിവഴി ഊരില്‍ ഉദ്ഘാടനം ചെയ്തു. ഭൂതിവഴി ഊരിലെ ആദിവാസി ഭൂമിയില്‍ എത്തിയപ്പോള്‍ ഭൂമി ഉഴുതിമറിക്കുന്നതിനെത്തിയ ട്രാക്ടറില്‍ മന്ത്രിക്കൊപ്പം എം ബി രാജേഷ് എംപി, അഡ്വ എന്‍ ഷംസുദ്ദീന്‍ എന്നിവരും ഉണ്ടായിരുന്നു.
അട്ടപ്പാടിയിലെ 192 ഊരുകളിലുമുള്ള കൃഷിയിടങ്ങളില്‍ പ്രദേശത്തെ കാലവസ്ഥക്ക് അനുയോജ്യമായ കൃഷികള്‍ ആരംഭിക്കുന്നതിന്ന് ആദിവാസി വിഭാഗത്തിനെ സഹായിക്കുന്നതാണ് മില്ലറ്റ് ഗ്രാമം പദ്ധതിയ
അഗളിയില്‍ വെച്ച് നടന്ന മില്ലറ്റ് ഗ്രാമം പദ്ധതിയിടെ ആദ്യ ആലോചന യോഗമാണ് ഇന്നലെ നടന്നത്. അട്ടപ്പാടിയില്‍ ആദിവാസി കര്‍ഷകര്‍ നിര്‍മ്മിച്ചിരുന്ന റാഗി, തിന, ചോളം, മുതിര തുടങ്ങിയ ചെറുധാന്യങ്ങള്‍ ആദിവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷ്യധാന്യങ്ങളാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇതിന് മുന്‍കൈയ്യെടുത്തതെന്നും മന്ത്രി അറിയിച്ചു.
അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ നിന്ന് എത്തിയ ഊരുമൂപ്പന്‍മാര്‍, മണ്ണൂകാരന്‍മാര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉള്‍പെടുത്തിയിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തികരിക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടമായി മൂന്ന് പഞ്ചായത്തുകളുടെ അഞ്ച് ഊരുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

അഗളി പഞ്ചായത്തിലെ മേലെ പരപ്പന്‍തറ, കട്ടേക്കാട് ഷോളയൂര്‍ പഞ്ചായത്തിലെ മേലെ സമ്പാര്‍കോട്, പുതൂര്‍ പഞ്ചായത്തിലെ വീട്ടിയൂര്‍, കുറുക്കത്തികല്ല് എന്നീ ഊരുകളിലാണ് ഈ വര്‍ഷം പദ്ധികള്‍ ആരംഭിക്കുന്നത്. ആറുകോടി പതിനൊന്ന് ലക്ഷമാണ് പദ്ധതി ചിലവായി കണക്കാക്കിയിട്ടുള്ളത്.
ആലോചന യോഗത്തില്‍ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എം.ബി രാജേഷ് എംപി, ജില്ലപഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍, പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, അട്ടപ്പാടി കൃഷി അസി.ഡയറക്ടര്‍ ബി സുരേഷ് എന്നിവർ പങ്കെടുത്തു.