വാനാക്രൈ! കംപ്യൂട്ടർ വൈറസുകളിലെ നവഭീകരൻ

വാനാക്രൈ! കംപ്യൂട്ടർ വൈറസുകളിലെ നവഭീകരൻ
May 18 04:45 2017

ലോകത്തെ ഡിജിറ്റൽ ശൃംഖലയെ മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കുന്ന റാൻസംവെയർ  വിഭാഗത്തിൽപ്പെട്ട വൈറസാണ്‌ ‘വാനാക്രൈ’. ഈ അടുത്ത കാലത്ത്‌ ലോകം കണ്ട ഏറ്റവും വലിയ സൈബർ ആക്രമണമാണ്‌ വാനാ്ര‍െകെ വൈറസ്‌ നടത്തികൊണ്ടിരിക്കുന്നത്‌. യുഎസ്‌ ചാര സംഘടനയായ നാഷണൽ സെക്യൂരിറ്റി ഏജൻസി(എൻഎസ്‌എ)ക്കുവേണ്ടി മൈക്രോസോഫ്റ്റ്‌ വികസിപ്പിച്ചെടുത്ത ഒരു രഹസ്യപാതയാണിത്‌. പ്രമുഖ ആന്റി വൈറസ്‌ നിർമ്മാതാക്കളെല്ലാം തന്നെ വാനാക്രൈക്കെതിരെയുള്ള അപ്ഡേറ്റുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്‌. ഇന്റർനെറ്റിൽ ഉള്ള അനാവശ്യമായ ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുന്നതിലൂടെയും,
അപരിചിതർ അയച്ചുതരുന്ന ഇ-മെയിൽ അറ്റാച്ച്മെന്റ്‌ തുറക്കുന്നതുവഴിയും ഇത്‌ പടരും. ഒരു നെറ്റ്‌വർക്കിൽ കയറികൂടികഴിഞ്ഞാൽ ആദ്യമായി ആ ശൃംഖലയിലെ കംപ്യൂട്ടറുകളെ സ്കാൻ ചെയ്ത്‌ ഏറ്റേണൽ ബ്ലൂ പഴുതുള്ള കംപ്യൂട്ടറുകളെ കണ്ടെത്തിയ ശേഷം ആ സിസ്റ്റത്തിലേക്ക്‌ കയറികൂടുന്ന റാൻസംവെയർ
വിഭാഗത്തിൽപ്പെട്ട ഈ വൈറസ്‌ കംപ്യൂട്ടർ ഉപഭോക്താക്കളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ ആക്രമണത്തിലൂടെ ഇന്ത്യ ഉൾപ്പെടെ സകല ലോകരാജ്യങ്ങൾക്കും തങ്ങളുടെ ഡിജിറ്റൽ വിവരശേഖരണത്തിന്‌ യാതൊരു സുരക്ഷിതത്വവുമിലെന്ന ബോധ്യപ്പെടുത്തലാണ്‌ വാനാക്രൈ റാൻസംവെയറിന്റെ നിർമ്മാതാക്കൾ നൽകിയത്‌

അരുൺ ജി എച്ച്‌
കംപ്യൂട്ടറുകളും, സ്മാർട്ട്‌ ഫോണുകളും ഉപയോഗിക്കുന്ന നാം ഏവരും ഭയത്തോടെ കാണുന്ന ഒന്നാണ്‌ വൈറസുകൾ. ഉപയോക്താവിന്റെ അനുവാദമോ, അറിവോ ഇല്ലാതെ തന്നെ കംപ്യൂട്ടറിലേക്ക്‌ കടന്നുകയറി നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുത്ത്‌ ഹാക്കർമാർക്കെത്തിക്കുകയും, സിസ്റ്റത്തിന്റെ പ്രവർത്തനങ്ങളെ നശിപ്പിക്കുകയും, കംപ്യൂട്ടർ ശൃംഖലകളെ താറുമാറാക്കുകയും ചെയ്യുന്ന ഉപദ്രവകാരികളായ പ്രോഗ്രാമുകളാണ്‌  വൈറസുകൾ. ഒരു കംപ്യൂട്ടറിൽ നിന്നു മറ്റൊന്നിലേക്ക്‌ സഞ്ചരിക്കാനും, ഏന്തെങ്കിലും ഒരു പ്രത്യേക ഉദേശ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്നവയാണ്‌ മിക്ക വൈറസ്‌ പ്രോഗ്രാമുകളും. 1971-ൽ അമേരിക്കയിലെ ബിബിഎൻ ടെക്നോളജിയിലെ ശാസ്ത്രജ്ഞനായ ബോബ്‌ തോമസ്‌ ആണ്‌ സ്വയം പെരുകാൻ കഴിയുന്ന ‘ക്രീപ്പർ വേം’ എന്ന കമ്പ്യൂട്ടർ പ്രോഗ്രാം ആദ്യമായി പരീക്ഷണാർഥം ഉപയോഗിച്ചത്‌. അർപ്പാനെറ്റി (ARPANET)ന്റെ ഡെവലപ്പറായിരുന്ന ബോബ്‌ തോമസ്‌ പരീക്ഷിച്ച ഈ പ്രോഗ്രാമാണ്‌ ആദ്യ കംപ്യൂട്ടർ വൈറസ്‌ എന്നറിയപ്പെടുന്നത്‌. ഇന്റർനെറ്റിന്റെ മുൻഗാമിയായ നെറ്റ്‌വർക്കാണ്‌ അർപ്പാനെറ്റ്‌. അന്നത്തെ ഏറ്റവും പ്രസിദ്ധമായ ഓപ്പറേറ്റിങ്‌ സിസ്റ്റമായ ടെനക്സി (Tenex)ൽ പ്രവർത്തിക്കും വിധമാണ്‌ ക്രീപ്പർ തയ്യാറാക്കപ്പെട്ടത്‌. അർപ്പാനെറ്റ്‌ വഴി മറ്റു കംപ്യൂട്ടറുകളിലേക്ക്‌ പകർന്ന ഈ വൈറസ്‌, കംപ്യൂട്ടറുകളിൽ ‘I’m the creeper, catch me if you can!’ എന്ന സന്ദേശം ദൃശ്യമാക്കുമായിരുന്നു. ഇതിന്‌ മറുമരുന്നായി ആദ്യ ആന്റിവൈറസ്‌ പ്രോഗ്രാം ആയ ‘റീപ്പർ’ ആ കാലഘട്ടത്തിൽ നിർമിക്കപ്പെട്ടു.
ആദ്യകാല കംപ്യൂട്ടർ വൈറസുകളെല്ലാം താരതമ്യേന നിരുപദ്രവകാരികളായിരുന്നു. പരിഭ്രാന്തി സൃഷ്ടിക്കുക എന്ന ഉദ്ദേശ്യമേ അവയ്ക്കുണ്ടായിരുന്നുള്ളു. വീത്ത്‌ റീസക്ക്‌, ജൂർഗേൻ  ക്രൗസ്‌ തുടങ്ങിയ ശാസ്ത്രജ്ഞരുടെ പ്രബന്ധങ്ങളിൽ, സാധാരണ ജൈവ വൈറസുകളെപ്പോലത്തെ സ്വഭാവവിശേഷങ്ങളോടുകൂടിയ കംപ്യൂട്ടർ പ്രോഗ്രാമുകളെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌. 1984-ൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഫ്രെഡ്‌ കോഹ്ൻ ‘കമ്പ്യൂട്ടർ വൈറസുകൾ തിയറിയും പരീക്ഷണങ്ങളും’ എന്ന പ്രബന്ധത്തിൽ ആണ്‌ ‘വൈറസ്‌’ എന്ന വിശേഷണം ഇത്തരം പ്രോഗ്രാമുകൾക്ക്‌ ആദ്യമായി നൽകിയത്‌. അദ്ദേഹത്തിന്റെ പ്രൊഫസറായിരുന്ന ലിയനോർഡ്‌ ഏഡിൽമെൻനാണ്‌ സ്വയം പെരുകാൻ കഴിയുന്ന കംപ്യൂട്ടർ പ്രോഗ്രാമുകൾക്ക്‌ എന്തുകൊണ്ടും ചേരുന്ന പേരാണ്‌ വൈറസ്‌ എന്ന്‌ നിർദേശിച്ചത്‌. ഇങ്ങനെ ഉടലെടുക്കപ്പെട്ട വൈറസ്‌ പ്രോഗ്രാമുകൾ വിവിധ രൂപങ്ങളിൽ സൃഷ്ടിക്കപ്പെട്ട്‌ സൈബർ ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്താൻ കഴിയുന്ന വിധം രൂക്ഷമായി തീർന്നിരിക്കുകയാണ്‌. ഇങ്ങനെ ഉടലെടുക്കപ്പെട്ട വൈറസ്‌ എന്ന്‌ നമ്മൾ ഒറ്റ വാക്കിൽ വിശേഷിപ്പിക്കുന്ന ഹാക്കറുടെ ആയുധങ്ങൾ പുതിയ വഴികളിലൂടെ നമ്മിലേക്ക്‌ നിരന്തരം എത്തുമ്പോൾ നാം ഓരോരുത്തരും കൂടുതൽ കരുതലെടുക്കേണ്ടിയിരിക്കുന്നു. കാരണം, നഷ്ടപ്പെടാനുള്ളത്‌ നമുക്കാണ്‌. നഷ്ടം നമുക്ക്‌ കണക്കാക്കാവുന്നതിലും അധികമാവും.
ലോകത്തെ ഡിജിറ്റൽ ശൃംഖലയെ മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കുന്ന റാൻസംവെയർ  വിഭാഗത്തിൽപ്പെട്ട വൈറസാണ്‌ ‘വാനാക്രൈ’. ഈ അടുത്ത കാലത്ത്‌ ലോകം കണ്ട ഏറ്റവും വലിയ സൈബർ ആക്രമണമാണ്‌ വാനാ്ര‍െകെ വൈറസ്‌ നടത്തികൊണ്ടിരിക്കുന്നത്‌. യുഎസ്‌ ചാര സംഘടനയായ നാഷണൽ സെക്യൂരിറ്റി ഏജൻസി(എൻഎസ്‌എ)ക്കുവേണ്ടി മൈക്രോസോഫ്റ്റ്‌ വികസിപ്പിച്ചെടുത്ത ഒരു രഹസ്യപാതയാണിത്‌. വിൻഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളിൽ കയറികൂടാനും വിവരങ്ങൾ നശിപ്പിക്കാനും ഒളിപ്പിച്ചുവച്ച താക്കോലുകളിൽ ഒന്ന്‌ എന്ന്‌ പറയപ്പെടുന്ന എറ്റേണൽ ബ്ലൂ (EternalBlue) വൾനറബിലിറ്റി (Vulnerability) യെകുറിച്ചുള്ള വിവരങ്ങളും, ഡബിൾ പൾസർ (Doublepulsar) എന്ന ബാക്ഡോർ സംവിധാനവും (Backdoor) സാധാരണ ആധികാരികത മറികടന്ന്‌ സിസ്റ്റത്തിലേക്ക്‌ നുഴഞ്ഞ്‌ കയറാനുള്ള രഹസ്യ പാത) പിന്നീട്‌ ഷാഡോ ബ്രോക്കേഴ്സ്‌ എന്ന ഒരു സംഘം ഹാക്കർമാർ 2017 ഏപ്രിലിൽ എൻഎസ്‌എയിൽ നിന്നും ചോർത്തിയെടുത്തിരുന്നു. ഈ വിവരങ്ങൾ പരിഷ്കരിച്ച്‌ അതിലേക്ക്‌ റാൻസംവേയർ കോഡുകൾ കൂടി ചേർത്ത്‌ രൂപപ്പെടുത്തിയതാണ്‌ വാനാക്രൈ.
വാനാക്രൈ റാൻസംവെയർ ഇന്റർനെറ്റ്‌ ശൃംഖലയിലെ രണ്ടരലക്ഷത്തിലധികം കംപ്യൂട്ടറുകളെ മണിക്കൂറുകൾക്കുള്ളിൽ ബാധിച്ചുകഴിഞ്ഞു. ഈ ദുഷ്പ്രോഗ്രാമുകൾ വെള്ളിയാഴ്ച്ചയാണ്‌ ലോകത്താകമാനം പ്രവർത്തനമാരംഭിച്ചത്‌. മൈക്രോസോഫ്റ്റിന്റെ വിൻഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളെയാണ്‌ ഈ വൈറസ്‌ തന്റെ ഇരയാക്കുന്നത്‌. കംപ്യൂട്ടറുകളിലേക്ക്‌ നുഴഞ്ഞുകയറി ഫയലുകളുടെ നിയന്ത്രണമേറ്റെടുക്കുകയും തുറന്നുകിട്ടാൻ പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ്‌ അഞ്ച്‌ തരത്തിൽ പരന്നുകൊണ്ടിരിക്കുന്ന വാനാക്രൈ ക്രിപ്റ്റർ 2.0 (WanaCrypt0r 2.0, Wanna Decryptor 2.0, WCry 2, WannaCry 2, Wanna Decryptor 2) എന്ന പുതിയ പതിപ്പിന്റെ ശൈലി. കയറികൂടുന്ന കംപ്യൂട്ടറിലെ വിവിധ ഫയലുകളെ എൻക്രിപ്റ്റ്‌ ചെയ്ത്‌ ഇത്തരത്തിലുള്ള (.wnry, .wcry, .wncry, .wncrypt) വാനാക്രൈ എക്സ്റ്റൻഷനുകളിൽ ഉപഭോക്താവിന്‌ ഉപയോഗിക്കാൻ കഴിയാത്ത രൂപത്തിലാക്കി പൂർവ്വാവസ്ഥയിലേക്ക്‌ മാറ്റാൻ പണം ആവശ്യപ്പെടുന്ന രീതിയാണ്‌ വാനാക്രൈയുടെത്‌. ഇവ സിസ്റ്റത്തിൽ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞാൽ ‘നിങ്ങളുടെ പ്രധാനപ്പെട്ട ഫയലുകൾ എൻക്രിപ്റ്റ്‌ ചെയ്തിരിക്കുന്നു’ എന്ന തലക്കെട്ടോടു കൂടി തുടങ്ങുന്ന സന്ദേശമെഴുതിയ ചിത്രം വാൾപേപ്പറാക്കി സെറ്റ്‌ ചെയ്യുകയും, തുടർന്ന്‌ ഒരു കൗണ്ടൗൺ ജാലകം തുറന്നിടുകയും അതിൽ സിസ്റ്റം പൂർവ്വരൂപത്തിൽ മാറ്റികിട്ടുന്നതിന്‌ രഹസ്യ നാണയങ്ങൾ അഥവാ ക്രിപ്റ്റോ കറൻസികൾ എന്നറിയപ്പെടുന്ന ഡിജിറ്റൽ കറൻസികളിൽ ഒന്നായ ബിറ്റ്‌ കോയിൻവഴി പണമടക്കുന്നതിനായിട്ടുള്ള ലിങ്ക്‌ കാണിക്കും ചെയ്യും. 300 ഡോളർ മുതൽ 600 ഡോളർവരെയാണ്‌ ആക്രമണകാരികൾ ആവശ്യപ്പെടുന്നത്‌. പണം നൽകിയില്ലെങ്കിൽ എല്ലാ ഫയലുകളും നശിപ്പിക്കുന്ന നിശ്ചിത തീയതിയും ഇതിലുണ്ടാകും. ഇത്തരത്തിലാണ്‌ വാനാക്രൈ ഒരു കമ്പ്യൂട്ടറിൽ ആധിപത്യമുറപ്പിക്കുന്നത്‌.
യൂറോപ്യൻ രാജ്യങ്ങളെയാണ്‌ ആദ്യം ഇവ ബാധിച്ചുതുടങ്ങിയത്‌. ഒരു നെറ്റ്‌വർക്കിൽ പരസഹായമിലാതെ സ്വയം പടരാൻ കഴിവുള്ള ഈ ദുഷ്പ്രോഗ്രാമുകൾ വിൻഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ സുരക്ഷാ പിഴവുകൾ മുതലെടുത്താണ്‌ ലോകം മുഴുവനുമുള്ള കംപ്യൂട്ടർ ശൃംഖലകളിലേക്ക്‌ പടർന്നുകൊണ്ടിരിക്കുന്നത്‌. വിൻഡോസിലെ എസ്‌എംബി (വിൻഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ ശൃംഖലയിൽ സിസ്റ്റങ്ങൾ തമ്മിൽ ഫയലുകൾ, പ്രിന്ററുകൾ തുടങ്ങിയവ പങ്കിടാൻ അപ്ലിക്കേഷൻ ലെയറിൽ പ്രവർത്തിക്കുന്ന പ്രോട്ടോകോളാണ്‌ എസ്‌എംബി അഥവാ സെർവ്വർ മെസേജ്‌ ബ്ലോക്ക്‌) എന്ന സംവിധാനത്തിലെ സെക്യൂരിറ്റി വൾനറബിലിറ്റിയായ ഏറ്റേണൽ ബ്ലൂ എന്ന പഴുതിലൂടെയാണ്‌ ഈ വൈറസ്‌ കൂടുതലും പ്രവേശിക്കുന്നത്‌. സുരക്ഷാ പിഴവ്‌ മാറ്റാൻ അപ്ഡേറ്റ്‌ ചെയ്യാത്ത എല്ലാ വിൻഡോസ്‌ രൂപങ്ങളേയും വാനാക്രൈ ഇരയാക്കും.
പ്രമുഖ ആന്റി വൈറസ്‌ നിർമ്മാതാക്കളെല്ലാം തന്നെ വാനാക്രൈക്കെതിരെയുള്ള അപ്ഡേറ്റുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്‌. ഇന്റർനെറ്റിൽ ഉള്ള അനാവശ്യമായ ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുന്നതിലൂടെയും, അപരിചിതർ അയച്ചുതരുന്ന ഇ-മെയിൽ അറ്റാച്ച്മെന്റ്‌ തുറക്കുന്നതുവഴിയും ഇത്‌ പടരും. ഒരു നെറ്റ്‌വർക്കിൽ കയറികൂടികഴിഞ്ഞാൽ ആദ്യമായി ആ ശൃംഖലയിലെ കംപ്യൂട്ടറുകളെ സ്കാൻ ചെയ്ത്‌ ഏറ്റേണൽ ബ്ലൂ പഴുതുള്ള കംപ്യൂട്ടറുകളെ കണ്ടെത്തിയ ശേഷം ആ സിസ്റ്റത്തിലേക്ക്‌ കയറികൂടുന്ന റാൻസംവെയർ  വിഭാഗത്തിൽപ്പെട്ട ഈ വൈറസ്‌ കംപ്യൂട്ടർ ഉപഭോക്താക്കളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ ആക്രമണത്തിലൂടെ ഇന്ത്യ ഉൾപ്പെടെ സകല ലോകരാജ്യങ്ങൾക്കും തങ്ങളുടെ ഡിജിറ്റൽ വിവരശേഖരണത്തിന്‌ യാതൊരു സുരക്ഷിതത്വവുമിലെന്ന ബോധ്യപ്പെടുത്തലാണ്‌ വാനാക്രൈ റാൻസംവെയറിന്റെ നിർമ്മാതാക്കൾ നൽകിയത്‌.

വാനാക്രൈ എന്ന വിപത്തിനെ എങ്ങനെ പ്രതിരോധിക്കാം?
1. മൈക്രോസോഫ്റ്റ്‌ പുറത്തിറക്കിയ ഏറ്റവും പുതിയ എസ്‌എംബി സെർവർ സെക്യൂരിറ്റി അപ്ഡേറ്റായ MS17-010 എത്രയും പെട്ടന്നുതന്നെ ഇൻസ്റ്റാൾ ചെയ്യുക.

2. ഓപ്പറേറ്റിങ്‌ സിസ്റ്റവും ബ്രൗസറും സ്ഥിരമായി അപ്ഡേറ്റ്‌ ചെയ്യുക

3. ഇ-മെയിൽ വഴി ലഭിക്കുന്ന അറ്റാച്ച്മെന്റുകൾ അവ തുറക്കുന്നതിനുമുൻപ്‌ വിശ്വസനീയമാണെന്ന്‌ ഉറപ്പുവരുത്തുക. സംശയം തോന്നുന്ന ഫയലുകൾ കഴിവതും തുറക്കാതിരിക്കുക.

4. സിസ്റ്റത്തിൽ ഏറ്റവും ഫലവത്തായ ആന്റി വൈറസ്‌ സോഫ്റ്റ്‌വെയർ റാൻസംവെയറിനെതിരെയുള്ള അപ്ഡേറ്റ്‌ ലഭിച്ചുവെന്നുറപ്പ്‌ വരുത്തി ഉപയോഗിക്കുകയും. ഓട്ടോ അപ്ഡേറ്റ്‌ എനേബിൾ ചെയുകയും നിശ്ചിത ഇടവേളകളിൽ ഫുൾ സിസ്റ്റം സ്കാനും ചെയ്യുക.

5. വെബ്‌ ബ്രൗസറുകളിൽ കഴിവതും പോപ്പ്‌അപ്‌ ബ്ലോക്ക്‌ ചെയ്യുക.

6. ഹാർഡ്‌ ഡിസ്ക്കിൽ സൂക്ഷിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഫയലുകൾ സിഡി, ഡിവിഡി, പെൻ ്ര‍െഡെവ്‌, എക്സ്റ്റേണൽ ഡ്രൈവ്‌ തുടങ്ങിയവയിൽ ബാക്കപ്പ്‌ ചെയ്യ്ത്‌ സൂക്ഷിക്കുക.

7. കഴിവതും സിസ്റ്റത്തിന്റെ അഡ്മിനിസ്ട്രേറ്റർ അക്കൗണ്ട്‌ പാസ്‌വേർഡ്‌ നൽകി സൂക്ഷിച്ച്‌, ഓൺലൈൻ പ്രവർത്തനങ്ങൾ പരിമിത സൗകര്യങ്ങളുള്ള ഒരു യൂസർ അക്കൗണ്ട്‌ വഴി നടത്തുക.

8. പരിചിതമല്ലാത്ത സോഫ്റ്റ്‌വേയറുകൾ, വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലാത്ത നിർമ്മാതാക്കളിൽ നിന്ന്‌ ലഭിക്കുന്ന സോഫ്റ്റ്‌വേയറുകൾ, ഗെയിമുകൾ മറ്റ്‌ തരത്തിലുള്ള ഫയലുകൾ എന്നിവ ഉപയോഗിക്കാതിരിക്കുക. സിസ്റ്റത്തിൽ അനാവശ്യ പ്രോഗ്രാമുകൾ റൺ ചെയ്യുന്നിലെന്ന്‌ ഉറപ്പ്‌ വരുത്തുക.

9. കംപ്യൂട്ടർ ഉപയോഗിക്കുബോൾ ഇന്റർനെറ്റ്‌ ഉപയോഗിക്കാത്ത സമയങ്ങളിൽ മോഡം ഓഫ്‌ ചെയ്യ്തിടുക.

  Categories:
view more articles

About Article Author