Sunday
22 Apr 2018

കുടിവെള്ളവും കിടപ്പാടമില്ലതെ എടവക പഞ്ചായത്തിലെ മാമാട്ട്കുന്ന് കോളനി

By: Web Desk | Monday 5 March 2018 8:29 PM IST

മാനന്തവാടി:കോടികള്‍ ആദിവാസി മേഖലയില്‍ ചിലവഴിക്കുമ്പോഴും വീടും വെള്ളവും ഇല്ലാതെ നരകയാതനയില്‍ ഒരു ആദിവാസി കോളനി. മാനന്തവാടി താലുക്കിലെഎടവക പഞ്ചായത്തിലെ മാമാട്ടുകുന്ന് കൈയ്യേറ്റ ഭൂമിയിലെ പത്തിലധികം കുടുംബങ്ങളാണ് കിടക്കാന്‍ ഒരു ഇടം ഇല്ലാതെയും കുടിക്കാന്‍ ഒരിറ്റ് വെള്ളമില്ലാതെയും ദുരിതജീവിതം നയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിച്ചഭൂമിയില്‍ കുടില്‍ കെട്ടി താമസം തുടങ്ങിയതെങ്കിലും ഇവരുടെ ദുരിതമകറ്റാന്‍ അരും എത്തുന്നില്ല.

എടവക പതിനാലാം വാര്‍ഡ് മാമാട്ടുകുന്ന് കൈയേറ്റ ഭൂമിയിലെ പാവം ആദിവാസികളുടെ ദുരിത ജീവിതവും അന്തിയുറങ്ങാന്‍ നല്ലൊരു വീടോ കുടിക്കാന്‍ ഒരു തുള്ളി വെള്ളമോ ഇല്ലാതെ ദുരിതങ്ങള്‍ താണ്ടുകയാണ് ഈ സമരഭൂമിയിലെ പത്തിലധികം കുടുംബങ്ങള്‍ 2006, 07 വര്‍ഷത്തില്‍ ഇവിടെ കുടില്‍ കെട്ടി താമസം തുടങ്ങിയത് വര്‍ഷം പത്ത് കഴിഞ്ഞിട്ടും ഇവരുടെ ദുരിതത്തിന് ഒരു അറുതിവരുത്തുന്നതിന് പട്ടികവര്‍ഗ്ഗ വകുപ്പോ പഞ്ചായത്ത് അധികൃതരോ ശ്രമിച്ചിട്ടില്ല.. സ്വച്ഛ് ഭാരത് പദ്ധതിയില്‍ കകൂസ് നിര്‍മ്മിചെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കാര്യം സാധിക്കുന്ന മെങ്കില്‍ നല്ല നേരം നോക്കേണ്ട അവസ്ഥ.201617 വര്‍ഷത്തില്‍ വരള്‍ച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെളള ടാങ്ക് സ്ഥാപിചെങ്കിലും ഒരു തുള്ളി വെള്ളത്തിന്റെ ഗുണം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചില്ല. അന്തിയുറങ്ങാന്‍ നല്ലൊരു വീടെന്ന സ്വപ്നവും ഇവര്‍ക്ക് ഇന്നും അന്യം നാട്ടിലാകെ ആദിവാസി ഉന്നമനത്തിനായി കോടികള്‍ പൊടിപൊടിക്കുമ്പോഴാണ് ഈ പാവം കുടുംബങ്ങള്‍ അന്തിയുറങ്ങാന്‍ ഒരു വീടില്ലാതെയും കുടിക്കാന്‍ ഒരിറ്റ് വെള്ളമില്ലാതെയും ദുരിത ജീവിതം നയിക്കുന്നത്. തങ്ങളുടെ ദുരിത ജീവിതത്തിന്റെ നേര്‍കാഴ്ച മനസിലാക്കാന്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ കോളനിയിലെത്തണമെന്നാണ് ഇവരുടെ ആവശ്യം.

Related News