Friday
14 Dec 2018

വയനാട് ജില്ല ആശുപത്രിയിൽ ആദിവാസി യുവതി പീഡനത്തിരയായി

By: Web Desk | Saturday 16 September 2017 12:36 PM IST

വയനാട്: മാനന്തവാടി ജില്ല ആശുപത്രിയിൽ ആദിവാസി യുവതി പീഡനത്തിനിരയായി. തവിഞ്ഞാൽ പഞ്ചായത്തിലെ മുതിരേരി സ്വദേശിനിയായ 19 വയസ്സുകാരിയായ ആദിവാസി യുവതിയാണ്  ജില്ലാശുപത്രി പരിസരത്ത് വെച്ച് വെള്ളിയാഴ്ച രാത്രിയിലാണ് യുവതി പീഡനത്തിനിരയായത്. ചികിൽസയിൽ കഴിയുന്ന ബന്ധുവിന് സഹായത്തിനെത്തിയതായിരുന്നു യുവതി .

രാത്രിയിൽ രണ്ട് പേർ തന്നെ ബലമായി പിടിച്ചുകൊണ്ട്പോയി ആശുപത്രി പരിസരത്ത് വെച്ച് ക്രുരമായി പീഡിപ്പിച്ചുവെന്ന് യുവതി പോലിസിന് മൊഴി നൽകി. രാത്രിയിൽ പോലിസ് എത്തിയെങ്കിലും കേസ് എടുത്തില്ലെന്ന് പരാതിയുണ്ട്. ഇന്ന് രാവിലെ യുവതിയുടെ മാതാപിതാക്കൾ എത്തിയ ശേഷമാണ് കേസ് എടുത്തത്.

Related News