Saturday
15 Dec 2018

ഗ്യാസ് സിലണ്ടറുകള്‍ക്ക് തൂക്കം കുറയുന്നു; പിന്നില്‍ വന്‍ വെട്ടിപ്പ്

By: Web Desk | Tuesday 14 November 2017 9:36 PM IST

ആലപ്പുഴ: ജില്ലയില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്യുന്ന ഗ്യാസ് സിലണ്ടറുകളുടെ തൂക്കം കുറയുന്നതായി പരാതി. ഇതിന് പിന്നില്‍ വന്‍ വെട്ടിപ്പുള്ളതായാണ് സൂചന.ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി നല്‍കുന്ന ഗ്യാസ് സിലണ്ടറുകളെ കുറിച്ചാണ് ഉപഭോക്താക്കള്‍ക്ക് ആക്ഷേപമുള്ളത്. ഏജന്‍സിവഴി നല്‍കുന്ന ഗ്യാസ് സിലണ്ടറുകള്‍ക്ക് തൂക്കം കുറയുന്നതോടൊപ്പം വേഗം സിലണ്ടറുകള്‍ കാലിയാകുന്നതായും ഉപഭോക്താക്കള്‍ പറയുന്നു. ഭാരത് പെട്രോളിയം, ഐ ഒ സി, എച്ച് പി, എന്നിവയ്ക്ക് പുറമേ സ്വകാര്യ ഗ്യാസ് ഏജന്‍സികളുടേയും സിലണ്ടറുകള്‍ ഉപഭോക്താക്കള്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുന്നുണ്ട്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് വീടുകളില്‍ എത്തിക്കുന്ന സിലണ്ടറുകളില്‍ നിന്ന് സ്റ്റൗവിലേയ്ക്ക് ഗ്യാസ് കടത്തിവിടുന്നതിന് റഗുലേറ്ററ് ഘടിപ്പിക്കുന്ന സിലണ്ടറിന്റെ മുകളിലുള്ള അടപ്പ് ഭാഗം സാധാരണ നിലയില്‍ ഏറെ സുരക്ഷയോടെയാണ് ക്രമീകരിക്കാറുള്ളത്. എന്നാല്‍ പല ഏജന്‍സികളില്‍ നിന്നും വീടുകളില്‍ എത്തുന്ന ഗ്യാസ് സിലണ്ടറുകളുടെ അടപ്പുകള്‍ ചെറിയതോതില്‍ തട്ടിയാല്‍ പോലും ഇളകിപോകുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് വീട്ടമ്മമാര്‍ പറയുന്നു. കൂടാതെ സിലണ്ടറുകള്‍ക്ക് ഭാരക്കുറവുംഅനുഭവപ്പെടുന്നുണ്ട്. ഏകദേശം രണ്ട് മാസത്തോളം ഉപയോഗിച്ചിരുന്ന ഗ്യാസ് സിലണ്ടറുകള്‍ ഒന്നരമാസം മുമ്പ് ഇപ്പോള്‍ കാലിയാവുകയാണ്. സര്‍ക്കാര്‍ നിയന്ത്രിത ഗ്യാസുകളുടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലണ്ടറിന്റെ വില 745 രൂപയും സബ്‌സിഡി തുക 110 രൂപയുമാണ്. സര്‍ക്കാര്‍ നിയന്ത്രിത ഗ്യാസ് ഏജന്‍സികളില്‍ നിന്നും ഉപഭോക്താവിന് ലഭിക്കുന്ന സിലണ്ടറുകളുടെ നിശ്ചിത ഭാരം സിലണ്ടറുകള്‍ക്ക് ഉണ്ടോയെന്ന് ഉപഭോക്താക്കള്‍ പരിശോധിക്കാറില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇതിന്റെ പ്രധാന കാരണം. ഇതേ സമയം വലിയ ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന സിലണ്ടറുകളില്‍പലപ്പോഴും അരക്കിലോ മുതല്‍ ഒരു കിലോവരെ ഗ്യാസ് ബാക്കിനില്‍ക്കവേ തന്നെ അടുത്ത സിലണ്ടറുകളിലേയ്ക്ക് ഘടിപ്പിക്കുകയാണ് പതിവ്. ഈ വിധത്തില്‍ ബാക്കിയാകുന്ന ഗ്യാസ് ഊറ്റിയെടുക്കാറുണ്ട് എന്ന ആരോപണവും സ്വകാര്യ കമ്പനികള്‍ നല്‍കുന്ന ഗ്യാസിന് ലീക്ക് സംഭവിച്ചാല്‍ പലപ്പോഴും ഗ്യാസിന്റെ ഗന്ധം അനുഭവപ്പെടാത്തത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്.

 

തട്ടിപ്പ് എങ്ങനെ?
സിലണ്ടറുകളുടെ തൂക്കക്കുറവ് സംബന്ധിച്ച് പല തരത്തിലും തട്ടിപ്പ് നടത്താം. സിലണ്ടറുകളുടെ ബോട്ടിലിംഗ് യൂണിറ്റില്‍ നിന്ന് നിശ്ചിത അളവില്‍ ഗ്യാസ് ഒഴിഞ്ഞ സിലണ്ടറുകള്‍ നിറച്ച് സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് സിലണ്ടറുകള്‍ ഉപഭോക്താവിലേയ്ക്ക് എത്തുന്നത്. അങ്ങനെയാണെങ്കില്‍ സിലണ്ടറിന് അംഗീകൃത ഭാരത്തില്‍ കുറവ് വരുന്നത് എവിടെനിന്നാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ഗ്യാസ് സിലണ്ടറുകളുമായി ഗോഡൗണുകളില്‍ എത്തുന്നതിന് മുമ്പ് സിലണ്ടറുകള്‍ നിറച്ച് ലോറി മറ്റ് ഏതെങ്കിലും സ്ഥലത്ത് പോയി ഗ്യാസ് മാറ്റുന്ന പ്രക്രിയ നടക്കുന്നുണ്ടോയെന്ന് സംശയവും ഉയരുന്നു.

Related News