Thursday
18 Oct 2018

കെഎസ്ആർടിസി നാടിന്റെ ചങ്കാകുമ്പോൾ ചിരിച്ചു ചിരിച്ചു  ഞാൻ മണ്ണുകപ്പുന്നു

By: Web Desk | Wednesday 25 April 2018 12:45 PM IST

പത്രത്തിൽ പടം വരാനല്ല
………………………………….കെഎസ്ആർടിസി നാടിന്റെ ചങ്കാകുമ്പോൾ ചിരിച്ചു ചിരിച്ചു  ഞാൻ മണ്ണുകപ്പുന്നു. കവിയും സര്ക്കാർ ജീവനക്കാരനുമായ എം സങ്ങിന്റെ  ഫേസ് ബുക്ക് പോസ്റ്റ് ആണിത്. 

കൊല്ലം ജില്ലയിലെ പടിഞ്ഞാറേകല്ലട പൊതുവാഹനങ്ങൾ ഇല്ലാത്ത നാടാണ് കാരാളി മുക്കിൽ നിന്ന് രണ്ട് റോഡുകളും ,ആദിക്കാട് മുക്കിൽ നിന്ന് ഒരു റോഡും ഈ മൂന്നു റോഡുകൾക്കും എത്താവുന്ന കടപുഴയിൽ നിന്ന് തിരികെപ്പോരുന്ന ഒരു റോഡും . കാരളി മുക്കുവഴിയു ള്ള ഒരു റോഡിലൂടെ രണ്ട് കെ എസ് ആർ ടി സി ബസുകൾ ഓടിയിരുന്നു . ഇടയ്ക്ക് അതും നിന്നുപോയതായാണ് അറിഞ്ഞത് .ഇപ്പോ ഒരു ബസ് ഉണ്ടെന്നു തോന്നുന്നു. കെ.എസ്.ആർ.ടി.സി നാടിന്റെ ചങ്കാകുമ്പോൾ ചിരിച്ചു ചിരിച്ചു  ഞാൻ മണ്ണുകപ്പുന്നു. കശുവണ്ടി തൊഴിലാളികളും ,നിർമ്മാണത്തൊഴിലാളികളും 99% ൽ അധികമുള്ള എന്റെ നാട്ടിലൂടെ ഒരു KSRTC ബസു പോലും ഓടുന്നില്ല . നടന്നോ ,ഒന്നിച്ച് ഓട്ടോ പിടിച്ചോ പാവം മനുഷ്യർ സഞ്ചരിക്കുന്നു. പുറത്തു നിന്നെത്തുന്ന കൂട്ടുകാർ ഒരു പ്രൈവറ്റു ബസു പോലുമോടാത്ത പട്ടിക്കാടാണല്ലോ എന്നു സഹതപിക്കുമ്പോൾ ,ശുദ്ധവായു സൂക്ഷിക്കാനെന്ന് മറുപടി പറയുന്നു.

തച്ചങ്കരി സാറിത് കാണുമോന്നറിയില്ല .ഞങ്ങളും മനുഷ്യരാണ് .ഒരു പട്ടിക്കാട്ട് നിവാസി .

ഞങ്ങടെ വോട്ടുകൾക്ക് അയിത്തമില്ല ,ഞങ്ങൾക്ക് സഞ്ചരിക്കാൻവണ്ടീമില്ല!

ജനപ്രതിനിധിയോട് നേരിട്ട് പരാതി പറഞ്ഞു അപ്പോ ശാസ്താംകോട്ടയിൽ കാരീജ് വരുമ്പോ ശരിയാകുമെന്നു പറഞ്ഞു ,പക്ഷേ …. കോഴിക്ക് …

 

Related News