Monday
19 Nov 2018

ആണവരഹസ്യം ചോർത്താൻ പല്ലികളും

By: Web Desk | Wednesday 14 February 2018 11:45 AM IST

ടെഹറാൻ:  പ്രത്യേകതരം പല്ലികളെ ഉപയോഗിച്ച് ഇറാന്റെ ആണവപദ്ധതി നിരീക്ഷിക്കാൻ പാശ്ചാത്യശക്തികൾ ശ്രമിച്ചെന്ന് ഇറാൻ സൈനിക ഉപദേഷ്ടാവ്.  പലസ്തീനു വേണ്ടി സഹായം ശേഖരിക്കുന്നവർ എന്ന വ്യാജേന വന്ന ചിലരാണു പല്ലികളെ ഉപയോഗിച്ചു ചാരപ്രവ‍ൃത്തിക്കു ശ്രമിച്ചതെന്ന് മുൻ സൈന്യാധിപനുമായ ഹസൻ ഫിറോസാബാദി വ്യക്തമാക്കി.

ഇവരുടെ കൈവശം ഓന്തുകൾ, പല്ലികൾ തുടങ്ങിയവയുണ്ടായിരുന്നു. ഈ ജന്തുക്കളുടെ തൊലിയിലൂടെ ആണവ വികിരണങ്ങൾ ആകർഷിക്കും. ഇറാനിൽ എവിടെയൊക്കെ യുറേനിയം ഖനനം ചെയ്യുന്നുണ്ടെന്നും ഇവിടത്തെ ആണവപദ്ധതികൾ എന്തൊക്കെയാണെന്നും മനസ്സിലാക്കുകയായിരുന്നു വന്നവരുടെ ലക്ഷ്യം.
പാശ്ചാത്യശക്തികൾ പല രീതികളിലും ഇറാന്റെ ആണവരഹസ്യം ചോർത്താൻ‌ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related News