Monday
23 Jul 2018

എന്താണ് ഫോര്‍മാലിന്‍ ?എങ്ങനെ ഇത് കണ്ടെത്താം?

By: Web Desk | Thursday 5 July 2018 10:52 PM IST

എന്താണ് ഫോര്‍മാലിന്‍ ?

മൃതദേഹങ്ങള്‍ അഴുകാതെയിരിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. വിപണിയില്‍ ഏറ്റവും ആവശ്യക്കാരേറിയ വസ്തുക്കള്‍ക്കുമേല്‍ ഇന്ന് യാതൊരു നിയന്ത്രവുമില്ലാതെ ഫോര്‍മാലിന്‍ പ്രയോഗിച്ചുവരുന്നു.  പാല്‍, മീന്‍,  ഇറച്ചി തുടങ്ങിയവയിലാണ് ഇന്ന് കൂടുതലായി ചേര്‍ത്ത് വരുന്നത്.

ഫോര്‍മാലിന്‍ മനുഷ്യശരീരത്തിലെത്തിയാലുണ്ടാകുന്ന രോഗങ്ങള്‍ എന്തൊക്കെ?

ഫോര്‍മാലിന്‍ അധികം നമ്മുടെ ശരീരത്തിലെത്തിയാല്‍ കാന്‍സര്‍, ആമാശയ രോഗങ്ങളുണ്ടാകാനുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുകയും, ശ്വസന ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഗര്‍ഭകാലത്തിന്റെ ആദ്യ ഘട്ടങ്ങളിലുള്ള സ്ത്രീകളില്‍ ഇത് കുട്ടികളില്‍ ജനന വൈകല്യങ്ങളുണ്ടാകുകയും ആദ്യകാല ശിശുവികസനവുമായി ബന്ധപ്പെട്ട മറ്റ് സങ്കീര്‍ണതകള്‍ക്കും കാരണമാവുകയും ചെയ്യുന്നു. വര്‍ഷങ്ങളായി നടക്കുന്ന ഈ മനുഷ്യത്യരഹിതമായ ഈ പരിപാടിയാണ് കേരള സമൂഹത്തില്‍ ഇത്രയധികം, കാന്‍സര്‍, വൃക്ക, കരള്‍ രോഗങ്ങള്‍ അധികരിയ്ക്കാന്‍ പ്രധാന കാരണം.

ഫോര്‍മാലിന്‍ ചേര്‍ന്ന മീന്‍ വാങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

ഫോര്‍മാലിന്‍ ചേര്‍ത്ത മീനിന്റെ മാംസം ഉറപ്പുള്ളതും റബ്ബര്‍പോലെ വലിയുന്നതും ആണ്. കൂടാതെ ചെതുമ്പലുകളില്‍ നിന്നു കണ്ണില്‍നിന്നുമെല്ലാം ചോര കിനിഞ്ഞിറങ്ങിയപോലെ ചുവന്ന നിറവും കാണാം.

എങ്ങനെ ഇത് കണ്ടെത്താം?

മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ചേര്‍ത്തിട്ടുണ്ടോ എന്നു നമുക്കുതന്നെ കണ്ടു പിടിക്കാം.
ലബോറട്ടറി രാസവസ്തുക്കള്‍ വില്‍ക്കുന്ന പട്ടണത്തിലെ കടയില്‍ നിന്നും
‘മെര്‍ക്രോ ക്രോം’ സൊല്യൂഷന്‍ വാങ്ങുക.

വാങ്ങുന്ന മീനില്‍ നിന്നും ഇറ്റുവീഴുന്ന 10. ml വെള്ളത്തില്‍ 10 ml മെര്‍ക്രോക്‌റോം സൊല്യൂഷന്‍ ചേര്‍ക്കുക. ഇത് ‘പര്‍പ്പിള്‍ കളര്‍’ ആവുകയാണെങ്കില്‍ മീനില്‍ ഫോര്‍മാലിന്‍ ചേര്‍ത്തിട്ടുണ്ട്. ഇത്തരത്തിലാണെങ്കില്‍ ഉടന്‍ വിവരം പോലീസ്, ഫുഡ് സേഫ്റ്റി കമ്മിഷണറുടെ ഓഫീസ് (ടോള്‍ ഫ്രീ നമ്പര്‍ : 1800 425 1125), ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതിപ്പെടുകയും ചെയ്യണം.