Friday
22 Jun 2018

വിവാഹത്തില്‍ മറ്റാര്‍ക്കും ഇടപെടാന്‍ അവകാശമില്ല: സുപ്രീം കോടതി

By: Web Desk | Monday 5 February 2018 1:50 PM IST

ന്യൂഡല്‍ഹി: ഖാപ് പഞ്ചായത്ത് “സമൂഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പ്” ഏറ്റെടുക്കാൻ തുനിയരുതെന്നും “ഒരു ഖാപ്പും സമൂഹവും വ്യക്തിയും വിവാഹങ്ങളെ ചോദ്യം ചെയ്യരു”തെന്നും സുപ്രീം കോടതി. രണ്ടു പേർ വിവാഹ ബന്ധത്തിൽ ഏർപ്പെട്ടാൽ ഒരു പഞ്ചായത്തിനും, ആർക്കും തന്നെ ഇടപെടാൻ അവകാശമില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.  ഖാപ് (സമൂഹ) പഞ്ചായത്തിനെക്കുറിച്ചുള്ള ഹർജി കേൾക്കുന്ന ബെഞ്ചിൽ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് മറ്റംഗങ്ങൾ.

നേരത്തെ പരമോന്നത കോടതി മിശ്ര വിവാഹത്തിനു നേരെ നടക്കുന്ന അക്രമം “തീർത്തും നിയമവിരുദ്ധം” എന്ന് പറഞ്ഞിരുന്നു. സ്വയം തെരെഞ്ഞെടുത്ത് വിവാഹം കഴിക്കുന്നവരെ മനുഷ്യർക്കു കൂട്ടമായി ശിക്ഷിക്കാൻ പാടില്ലെന്നു  കോടതി പറഞ്ഞു. “പഞ്ചായത്ത് ഒരു സാമൂഹ്യ സമിതി ആണെങ്കിലും അവർക്കു പെൺകുട്ടിയെയോ ആൺകുട്ടിയെയോ ഭീഷണിപ്പെടുത്താൻ അവകാശമില്ല” കോടതി പറഞ്ഞു.

 

 

Related News