Thursday
24 Jan 2019

മഞ്ചുവാര്യര്‍ എവിടെ?

By: Web Desk | Friday 2 November 2018 2:25 PM IST

പല്ലിശ്ശേരി

   പല്ലിശ്ശേരി

താനും മാസങ്ങളായി സമരമുഖത്തു നിന്നിരുന്ന മഞ്ചുവാര്യര്‍ ഡബ്ല്യുസിസിയോടൊപ്പമില്ല. പീഡനക്കേസുമായി ബന്ധപ്പെട്ട് മഞ്ചുവാര്യര്‍ക്കുനേരെ വലിയ രീതിയിലുള്ള ഭീഷണിയാണുണ്ടായത്. അതുകൊണ്ട് തല്‍ക്കാലം മുന്‍നിരയിലേക്കുവരാന്‍ ബുദ്ധിമുട്ടാണെന്നും അതേസമയം എല്ലാ കാര്യത്തിനും പിന്നില്‍ ഉണ്ടാകുമെന്നും മഞ്ചുവാര്യര്‍ ഡബ്ല്യുസിസിക്ക് ഉറപ്പു നല്‍കി. അതിന്റെ ഗുണങ്ങള്‍ സംഘടനയ്ക്ക് ലഭിച്ചു. നടിമാരുടെ സംഘടന വളരുന്നതിന്റെ ലക്ഷണമാണ് ‘മീടു’ പ്രശ്‌നം. എല്ലാം തുറന്നു പറയാന്‍ ഏതാനും നടികള്‍ മുന്നോട്ടുവന്നുകഴിഞ്ഞു. അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ തങ്ങളെഅറിയിക്കണമെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. വരുംനാളുകളില്‍ പത്തില്‍ താഴെ നടികള്‍ തങ്ങള്‍ക്കുണ്ടായ അപമാനത്തെക്കുറിച്ച് പുറത്തുവിടാനാണ് സാധ്യത.
ഭീഷണിപ്പെടുത്തി കാര്യം നേടിയെടുക്കുക എന്ന തന്ത്രമാണ് ഡബ്ല്യുസിസി ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏകപക്ഷീയമായി തങ്ങളുടെ സംഘടനയെ തകര്‍ക്കാന്‍ കഴിയില്ലെന്നും അവര്‍ വിശ്വസിക്കുന്നു.

Related News