Sunday
21 Oct 2018

പുരസ്‌കാരദാന ചടങ്ങ് ആര് ബഹിഷ്‌കരിക്കുന്നതെന്നത് പ്രശ്‌നമല്ല; എ കെ ബാലന്‍

By: Web Desk | Monday 6 August 2018 6:34 PM IST

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ആര് ബഹിഷ്‌ക്കരിക്കുന്നുവെന്നത് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍. ഡോ.ബിജു ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമാണ്. കലാകാരന്‍മാര്‍ വികാരപരമായി പെരുമാറുന്നവരാണ്. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. കലാകാരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും എന്നും തങ്ങള്‍ അനുവദിച്ചുകൊടുത്തിട്ടുണ്ട്. ചടങ്ങ് സംബന്ധിച്ച് യാതൊരു ആശങ്കയുമില്ലെന്നും മന്ത്രി മറുപടി പറഞ്ഞു.