Monday
10 Dec 2018

ആറ്റുകാല്‍ വെള്ളച്ചാട്ടം തിരുവനന്തപുരത്താണോ ?

By: Web Desk | Saturday 4 August 2018 4:06 PM IST

Akhil Ram, jalakam

അഖില്‍ റാം തോന്നയ്ക്കല്‍

1. ഇന്ത്യന്‍ പ്രസിഡന്റ് ഇലക്ഷനില്‍ മത്സരിച്ച ആദ്യവനിത?
മനോഹര ഹോള്‍ക്കര്‍

2. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ സ്ഥാനം അലങ്കരിച്ച ശേഷം ഇന്ത്യന്‍ പ്രസിഡന്റായ ആദ്യ വ്യക്തി?
സക്കീര്‍ഹുസൈന്‍
3. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കുട്ടികളെ
അണിനിരത്തി വാനരസേന തുടങ്ങിയ ഇന്ത്യന്‍ വനിത?
ഇന്ദിരാഗാന്ധി
4. ഗാന്ധിജി ഇന്ത്യയിലെ നിത്യ ഹരിത നഗരം എന്ന് വിശേഷിപ്പിച്ചത്
ഏത് സ്ഥലത്തെയാണ് ?
തിരുവനന്തപുരം
5. മാമാങ്കം എത്ര ദിവസത്തെ ഉത്സവമാണ്?
28 ദിവസം
6. Operation X എന്തുമായി ബന്ധപ്പെടുന്നു?
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത
അജ്മല്‍ കസബിനെ വധിച്ച നീക്കമാണിത്.
7. കേരളത്തില്‍ ആറ്റുകാല്‍ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
ഇടുക്കി
8. ജടായുപാറ ടൂറിസം കേന്ദ്രം ഏത് ജില്ലയിലാണ്?
കൊല്ലം
9. കുട്ടികളുമായി ബന്ധപ്പെട്ട ബച്ച്‌പെന്‍ ബച്ചാവോ ആന്തോളന്‍ സ്ഥാപിച്ചതാര്?
കൈലാഷ് സത്യാര്‍ത്ഥി
10. ഇന്ത്യയില്‍ Fourth Estate എന്നറിയപ്പെടുന്നത് എന്തിനെ?
പത്രമാധ്യമങ്ങള്‍