Monday
16 Jul 2018

ഇന്ത്യയിൽ നിന്നും അപ്രത്യക്ഷരാകുന്ന കുട്ടികൾ എവിടെ; നിശബ്ദരായി അധികൃതർ

By: സ്വന്തം ലേഖിക | Monday 20 November 2017 3:05 PM IST

ഇന്ത്യയിൽ നിന്നും നാൾക്കുനാൾ നിരവധികുട്ടികളാണ് അപ്രത്യക്ഷരാകുന്നത്. എന്നാൽ ഈ കുട്ടികൾ എവിടെഎന്ന ചോദ്യത്തിനോ, ഇവരെ കാണാനില്ലെന്ന പരാതികൾക്കോ മുൻപിൽ ; നിശബ്ദരായി നിൽക്കുകയാണ് അധികൃതർ.

കഴിഞ്ഞ വർഷം  ഏപ്രിലിൽ ആണ് 13 കാരിയായ സാവിത്രി ഡാറ്റ്ഗഞ്ച് ജില്ലയിൽ അമ്മയോടൊപ്പം റോഡിലൂടെ നടന്ന്ഇഷ്ടിക ചൂളയിൽ പണിക്കാരനായ തന്റെ അഛനുള്ള ചായയുമായി പോകുന്നത്. ആ സമയത്താണ് അഞ്ചുപേർ അടങ്ങുന്ന സംഘം ജീപ്പിലെത്തി അവളെ തട്ടികൊണ്ടുപോയത് . സംഘത്തിലെ ഒരാൾ അവളുടെ ഗ്രാമത്തിൽ നിന്നുള്ളയാളായിരുന്നു. ഇന്നും ആ തിരോധനത്തെപ്പറ്റി യാതൊരു വിവരവും ഇല്ല.സാവിത്രിയുടെ അച്ഛൻ നൽകിയ പരാതി പോലും ഇന്ന് കാണ്മാനില്ല എന്ന് പറയുന്നതാകും ശരി. സാവിത്രിയെ പോലെ നിരവധികുട്ടികളാണ് രാജ്യത്തുനിന്നും അപ്രത്യക്ഷരാകുന്നത്.

അവളെ ആരും തട്ടിക്കൊണ്ടുപോയതല്ല അവൾ ഒളിച്ചോടിയതാണ് . അവളുടെ തിരോധാനത്തെപ്പറ്റി അന്വേഷിച്ചാൽ ഉദ്യോഗസ്ഥന്റെ മറുപടിയാണിതെന്ന് അവളുടെ അച്ഛൻ പറയുന്നു. അപ്രത്യക്ഷവരായവരിൽ ഒരു പ്രതീകം മാത്രമാണ് സാവിത്രി.
വനിതാ, ശിശു വികസന മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം 2012 നും 2017 നും ഇടയിൽ 242,938 കുട്ടികളാണ് അപ്രത്യക്ഷരായത്..
ഗവൺമെന്റ് ഡേറ്റാബേസ് ട്രാക്ക് ചൈൽഡ് റിപ്പോർട്ടനുസരിച്ച് 2012-നും 2014-നും ഇടയിൽ 237,040 കുട്ടികളെയാണ് കാണാതായത്.

“കുട്ടികളെ കാണാതാകുന്ന യഥാർത്ഥ സംഖ്യ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ ഉള്ളതല്ല. അവയുടെ ഇരട്ടിയാണ് യഥാർത്ഥ കണക്കുകൾ. കുട്ടികളെ കാണാതാകുന്നത് ഇന്ന് ഗുരുതരപ്രശ്നമായി മാറുകയാണ്” , ബാലാവകാശ പ്രവർത്തകർ പറയുന്നു.

നിരവധി ഘടകങ്ങൾ കുട്ടികളുടെ തിരോധനത്തിനുപിന്നിലുണ്ട്. അനാഥത്വം, പട്ടിണി എന്നിവയാണ് അതിലെ പ്രധാന ഘടകങ്ങൾ. കുട്ടികൾക്കുള്ള സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിന്റെ വീഴ്ചയും ഈ ഗുരുതര പ്രശ്നത്തിനുപുറകിലുണ്ട്.

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം,2015 ൽ 3,490 കുട്ടികടത്തലുകളാണ് നടന്നിരിക്കുന്നത്. 2017 ലെ സ്ഥിതിയും വിഭിന്നമല്ല. ദശലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളുമാണ്‌ ഇന്ത്യയിൽ ലൈംഗിക പീഡനത്തിന് ഇരയാകുന്നതെന്ന് വിദഗ്‌ധർ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നഗരത്തിൽ കാണാതായ 26,761 കുട്ടികളിൽ 37 ശതമാനം പേരെ  മാത്രമാണ് ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളത്.

2016 ലെ ഗ്ലോബൽ സ്ളേവറി ഇൻഡക്സ് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ അടിമകൾ ഇന്ത്യയിലാണ്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും  ഇന്ത്യൻ ഭരണനേതൃത്വം പരാജയപ്പെട്ടിരിക്കുന്നവെന്നതിനുള്ള പ്രധാന തെളിവാണ് ഈ റിപ്പോർട്ട് എന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.