Saturday
20 Jan 2018

കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റ് പോലിസുകാരന്‍ മരിച്ചു

By: Web Desk | Sunday 27 August 2017 9:32 PM IST

മാനന്തവാടി:

ആ ഗസ്ത് 14ന് കര്‍ണ്ണാടക മൂലഹള്ളിയില്‍ കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റ ഡെല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ ചികില്‍സയിലിരിക്കെ മരിച്ചു.
ബാംഗ്ലൂരില്‍ നിന്നും മകള്‍ക്കും ഭാര്യാ സഹോദരനുമൊപ്പം വയനാട് മേപ്പാടി തിനപുരത്തെ വീട്ടിലേക്കു മടങ്ങുമ്പോളാണ് കാട്ടാന ആക്രമിച്ചത്. കേരള അതിര്‍ത്തിയിലെ
മധൂരിനും മൂലഹള്ളിക്കുമിടയില്‍ വെച്ച കാട്ടാന രാധാകൃഷ്ണനും ഇളയമകളും ഭാര്യാസഹോദരനും സഞ്ചരിച്ച കാര്‍ ആക്രമിച്ചത്. കൂടെയുണ്ടായിരുന്നവരെ രക്ഷിക്കാന്‍ രാധാകൃഷ്ണന്‍ കാറില്‍ നിന്നും ഇറങ്ങി ഓടിയപ്പോളാണ് കാട്ടാന കുത്തി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. ഡല്‍ഹി പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായ രാധാകൃഷ്ണന്‍ നാടക,സിനിമ, സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. ഈയിടെ പുറത്തിറങ്ങിയ താങ്ക്യുവെരിമച്ച് എന്ന മലയാള ചിത്രത്തില്‍ രാധാകൃഷ്ണന്‍ അഭിനയിച്ചിരുന്നു. കര്‍ണ്ണാടക പോലീസ് ഉദ്യോഗസ്ഥര്‍ എത്തി ഇന്‍ക്വസ്റ്റ് നടത്തി, പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുകൊടുത്തു.

 

Related News