Friday
19 Oct 2018

കാട്ടാന ശല്യം: കൂടൽക്കടവ്, ചാലിഗദ്ധ, പാൽവെളിച്ചം  റെയിൽ ഫെൻസിങ് ഊർജിതമാക്കണം

By: Web Desk | Sunday 12 November 2017 12:42 PM IST

പാൽവെളിച്ചം,ചാലിഗദ്ധ, പയ്യംപള്ളി എന്നി പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം (ഫയൽ ചിത്രം)

മാനന്തവാടി: കാട്ടാന ശല്യം രൂക്ഷമായ കൂടൽക്കടവ്, പയ്യംപള്ളി, ചാലിഗദ്ധ, പാൽവെളിച്ചം പ്രദേശങ്ങളിലെ റെയിൽ ഫെൻസിങ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. 900 ഏക്കറിൽ സ്ഥിതി ചെയ്യുന്ന കുറുവ ദ്വീപിൽ നിന്ന് പുഴമുറിച്ച് കടന്ന് കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്.

കൃഷി നാശം സംഭവിച്ച കർഷകർക്ക് ലക്ഷകണക്കിന് രൂപ വനം വകുപ്പിൽ നിന്ന് നഷ്ടപരിഹാരം നൽകാനുണ്ട്. കുറുവ ദ്വീപിൽ നിന്ന് ഇറങ്ങുന്ന കാട്ടാനകൾ കിലോമീറ്ററുകൾ സഞ്ചാരിച്ച എടവകഗ്രാമ പഞ്ചായത്തിലെ കമ്മന. കരിന്തിരിക്കടവ്,കൊയിലേരി, പുതിയിടം, പയ്യംപള്ളി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ കൃഷി നശിപ്പിക്കുകയും മനുഷ്യരെ അക്രമിക്കുകയും ചെയ്യുന്നത്.

പയ്യംപള്ളിയിലെ ജനവാസകേന്ദ്രത്തിൽ കഴിഞ്ഞ ആഗസ്ത് മാസം കാട്ടാനയുടെ അക്രമത്തിൽ നാല് പേർക്ക് പരിക്ക് പറ്റിയിരുന്നു.ഇവരുടെ ജിവൻ രക്ഷപ്പെട്ടത് തലനാര് ഇഴയ്ക്കാണ്. 2 വർഷം മുമ്പ് കമ്മനയിൽ കാട്ടാനയുടെ അക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.2017 മാർച്ച് മൂന്നിന് കുറുവ ദ്വീപിന് സമിപത്തെ പാൽവെളിച്ചം ക്ഷേത്രത്തിൽ ഉത്സവത്തിന് പോയി മടങ്ങുന്നതിനിടയിൽ പാൽവെളിച്ചംപാറയക്കൽ ശശി കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ടിരിന്നു. ഇത് വൻ ജന രേക്ഷത്തിനും വനപാലകരെ നാട്ടുകാർ തടഞ്ഞ് വെയ്ക്കുന്നതിനും സംഘർഷത്തിനും ഇടയാക്കി.

കുറുവ ദ്വീപിൽനിന്ന് കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്നത് തടയുന്നതിന് മുമ്പ് വനം വകുപ്പ് ലക്ഷങ്ങൾ മുടക്കി കുടൽക്കടവ് മുതൽ പാൽവെളിച്ചം വരെ ഇലട്രിക്ക് ഫെൻസിങ് സ്ഥാപിച്ചിരുന്നു.ഇത് നിർമ്മാണത്തിലെ അപാകതയും സംരക്ഷണമില്ലത്തതുകൊണ്ടും ഒരു വർഷത്തിനകം നശിച്ചു.ഇതിന് പരിഹാരമായി കോടികൾ മുടക്കി കുറുവ ദ്വീപിൽ നിന്നും പുഴ മുറിച്ച് കടന്ന് ജനവാസ കേന്ദ്രങ്ങളിൽ ആനകൾ എത്തുന്നത് തടയാൻ റെയിൽ ഫെൻസിങ് നിർമ്മിക്കുന്നതിന് തിരുമാനമായത്. ഇതിനുള്ള നടപടിക്രമങ്ങൾ വനംവകുപ്പ് നടപടികൾ ഊർജിതമാക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം. കുറുവ ദ്വീപിൽ നിയന്ത്രണമില്ലതെ ജനങ്ങൾ പ്രവശിക്കുന്നതോടെ ആന വിണ്ടും ജനവാസ കേന്ദ്രത്തിലെത്തുമെന്ന അശങ്കയും ജനങ്ങൾക്കുണ്ട്.

കുറുവ ദ്വീപിന്റെ പരിസര പ്രദേശമായ ബാവലി,പാൽവെളിച്ചം, ചാലിഗദ്ധ, കുടൽകടവ്, പാക്കം, ചെറിയമല എന്നിവടങ്ങളിൽ കൃഷിയിറക്കിയ കർഷകർ കൃഷിയിടങ്ങളിൽ താൽകാലികമായി നിർമ്മിച്ച ഏർമാടങ്ങളിൽ ജീവൻ പണയം വെച്ച്  കൊടും തണപ്പിനെയും അതിജീവിച്ച് ഉറക്കംമുടക്കി കത്തിരിക്കുന്നത്. എത്രയും പെട്ടന്ന് റെയിൽ പെൻസിംഗിന്റെ നിർമ്മാണം പുർത്തികരിച്ചൽ തങ്ങളുടെ കൃഷിയിടങ്ങളിൽ ഭിഷണയില്ലതെ കൃഷിയിറക്കൻ കഴിയുമെന്ന പ്രതിക്ഷയിലാണ് കർഷകർ.

വന്യമൃഗങ്ങളുടെ അക്രമത്തിൽ കഴിഞ്ഞ 30 വർഷത്തിനിടയിൽ മാനന്തവാടി താലുക്കിൽ മാത്രം 85 ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. പലസ്ഥലങ്ങളിലും വനപാലകരും നാട്ടുകാരും തമ്മിൽ സംഘർഷവമുണ്ടായിട്ടുണ്ട്.

Related News