Monday
23 Jul 2018

കാട്ടാന കൃഷി നശിപ്പിച്ചു

By: Web Desk | Sunday 19 November 2017 9:49 PM IST

പുല്‍പള്ളി:

മണല്‍വയലില്‍ കാട്ടാന നശിപ്പിച്ച കൃഷിയിടം

ജനവാസകേന്ദ്രമായ മണല്‍വയലില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. പ്രധാന റോഡിനോടു ചേര്‍ന്ന വയലിലാണ് കഴിഞ്ഞ ദിവസം ആനയിറങ്ങി വന്‍ കൃഷിനാശമുണ്ടാക്കിയത്. കൂവളത്തിന്‍കാട്ടില്‍ പൊന്നപ്പന്റേതടക്കമുള്ള കര്‍ഷകരുടെ നെല്‍കൃഷിയാണ് നശിപ്പിച്ചത്. ഈ പ്രദേശത്ത് നാല് പതിറ്റാണ്ടുമുമ്പാണ് ആനശല്യം ഉണ്ടായിരുന്നത്. ഇപ്പോള്‍ ആനയിറങ്ങിയ സംഭവം ആളുകളെ ഭയവിഹ്വലരാക്കിയിരിക്കുകയാണ്. സമീപത്തെ വനത്തില്‍ നിന്നുമാണ് ആനയിറങ്ങിയത്. കൊയ്ത്തിന് ഒരുമാസം മാത്രം ബാക്കി നില്‍ക്കെയാണ് ആന കൃഷി നശിപ്പിച്ചത്. പതിനായിരങ്ങളുടെ നഷ്ടമാണ് ഒറ്റ രാത്രികൊണ്ട് ആന വരുത്തിയത്. വനാതിര്‍ത്തിയില്‍ കാര്യക്ഷമമായ പ്രതിരോധ സംവീധാനങ്ങള്‍ നിലവിലില്ല. ഇക്കാരണതിതാല്‍ ആന വീണ്ടും ഇറങ്ങുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. കൃഷിനാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പരാതി നല്‍കിയിട്ടുണ്ട്. വനാതിര്‍ത്തിയില്‍ ആനപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.