Sunday
24 Jun 2018

അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു

By: Web Desk | Thursday 1 March 2018 8:30 PM IST

കുറിച്യാട് വനാതിര്‍ത്തിയിലെ ചീയമ്പം 73ല്‍ ചെരിഞ്ഞ പിടിയാന

പുല്‍പ്പള്ളി: വയനാട് വന്യജീവി സങ്കേതത്തിലെ ചീയമ്പം 73 കോളനിക്ക് സമീപമുള്ള വനാതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം അവശനിലയില്‍ കണ്ടെത്തിയ 40 വയസ് പ്രായം മതിക്കുന്ന പിടിയാന ചെരിഞ്ഞു. പ്രായാധിക്യവും അണുബാധയുമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു. വെറ്ററിനറി സര്‍ജന്‍ അരുണിന്റെ നേതൃത്വത്തില്‍ ചികിത്സ ആരംഭിച്ചിരുന്നുവെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചയോടെ പിടിയാന ചെരിയുകയായിരുന്നു.