Friday
14 Dec 2018

സീനിയർ ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ കാട്ടാന ചവിട്ടിക്കൊന്നു

By: Web Desk | Saturday 3 March 2018 6:37 PM IST

ബിജു കിഴക്കേടത്ത്
മൈസൂർ: കർണ്ണാടക നാഗർഹോളടൈഗർ റിസർവിന്റെ ഡയറക്ടറും കർണ്ണാടകയിലെ സീനിയർ ഐഎഫ്എസ് ഓഫിസർ എസ്.മണികണ്ടൻ (46) അന്തർസന്ത വെള്ളറെയിഞ്ചിലെ കബനി പുഴയുടെകരയിൽവെച്ച് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കേരള കർണ്ണാടക അതിർത്തിയിലെ വെള്ള വനത്തിൽ കാട്ടുതീ പടർന്ന് കഴിഞ്ഞ ദിവസം ഹെക്ടർ കണക്കിന് വനം കത്തിനശിച്ചിരുന്നു. ഇവിടെ മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒപ്പം സന്ദർശനം നടത്തി തിരകെ വരുന്നതിനിടയിൽ കാട്ടാനയുടെ മുമ്പിൽപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയെടയാണ് സംഭവം. ഉടനെ എച്ച് ഡി കോട്ട സർക്കാർ അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. 2001 ഐഎഫ്എസ് ബാച്ചിലെ കർണ്ണാടക കേഡറിലെ ഉദ്യോഗസ്ഥനയ മണികണ്ടൻ തമിഴ്നാട് തേനി സ്വദേശിയാണ്.
മൃതദേഹം മൈസൂർ കെ.ആർ അശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.മൃതദേഹം വനം വകുപ്പ് അസ്ഥാനത്ത് പൊതുദർശനത്തിന് വെച്ചു. കർണ്ണാടക വനംമന്ത്രി, ചമരാജ്നഗർ എം.പി. എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.