Thursday
13 Dec 2018

ഭീതി പരത്തിയ കൊമ്പനെ കുങ്കിയാന പിടിച്ചു

By: Web Desk | Tuesday 13 March 2018 12:57 PM IST


ബിജു കിഴക്കേടത്ത്
ബത്തേരി: വടക്കനാട് ജനവാസ കേന്ദ്രത്തിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും വനം വകുപ്പിലെ വാച്ചറെ കൊലപ്പെടുത്തുകയും ചെയ്ത കാട്ടാനനെ വനം വകുപ്പ് മയക്ക് വെടിവെച്ച് പിടികൂടി റോഡിയോ കോളർ പിടിപ്പിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി കാട്ടാനയെ പിടികൂടുന്നതിന് വേണ്ടി സർവ സന്നാഹങ്ങളുമായി വനംവകുപ്പ് ശ്രമം നടത്തുകയായിരുന്നു.
ഇന്ന് രാവിലെ അമ്പത്ഏക്കർ കോളനിക്ക് സമീപത്ത് വെച്ച് വനം വകുപ്പ് വെറ്റനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ പിടിപ്പിച്ചത്. കുങ്കിയാനയുടെ സഹായത്തോടെ വൈൽഡ് ലൈഫ് വാർഡൻ എൻ.ടി. സാജന്റെ നേതൃത്വത്തിൽ മുപ്പത് പേരടങ്ങുന്നു സംഘമാണ് കാട്ടുകൊമ്പനെ തളയ്ക്കാൻ നേതൃത്വം നൽകിയത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരക്ക് മയക്ക് വെടിവെയ്ക്കുന്നതിന് ശ്രമം നടത്തിയെങ്കിലും ജനങ്ങളുടെ ബഹളത്തെ തുടർന്ന് ആന കാട്ടിലേക്ക് മറഞ്ഞു. അക്രമ സ്വഭാവം കാണിക്കുന്ന ആനയെ മയക്കുവെടിവെച്ച് പിടികൂടിയത് ശ്രമകരമായ ജോലിയായിരുന്നു. കോളർ ഘടിപ്പിച്ച കാട്ടാനയെ നീരിക്ഷിക്കാൻ കഴിയുന്നതോടെ പ്രദേശത്തെ കാട്ടാന ശല്യത്തിന് ഒരു പരിധി വരെ പരിഹാരമാകും.