Wednesday
17 Jan 2018

‘ആത്മാര്‍ത്ഥതയില്ലാത്ത അഴിമതി നിറഞ്ഞ മാധ്യമങ്ങൾക്ക് അവാർഡ്’

By: Web Desk | Wednesday 3 January 2018 12:28 PM IST

അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങളുമായി അത്ര നല്ല ബന്ധം ഇല്ലാത്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമ അവാർഡ് സംഘടിപ്പിക്കുന്നു. അതും “ഏറ്റവും ആത്മാര്‍ത്ഥതയില്ലാത്തതും അഴിമതിയും” നടത്തുന്ന മാധ്യമങ്ങൾക്കാണ് അവാർഡ് ഒരുക്കുന്നത്. സിഎൻഎൻ, എബിസി ന്യൂസ്, ദി ന്യൂയോർക്ക് ടൈംസ്, വാഷിംഗ്‌ടൺ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളുമായി അത്ര നല്ല ബന്ധമല്ല ട്രംപിനുള്ളത്. ഈ ജനകീയ മാധ്യമങ്ങളെ “വ്യാജ” മാധ്യമമെന്ന് പലപ്പോഴും ട്രംപ് വിശേഷിപ്പിച്ചിട്ടുണ്ട്.

ട്വിറ്ററിലൂടെയാണ് ട്രംപ് ഈ വിവരം അറിയിച്ചത്. എന്തായാലും ഈ അവാർഡ് ക്യാറ്റഗറിയിൽ നിന്നും ട്രംപിന്റെ പ്രിയ വാർത്ത ചാനലായ ഫോക്സ് ന്യൂസ് ഒഴിവാക്കിയിട്ടുണ്ട്.