Thursday
24 May 2018

തല്‍ക്കാലം എന്‍ഡിഎയില്‍ തുടരും:  ബിഡിജെഎസ്

By: Web Desk | Friday 9 February 2018 7:11 PM IST

 ചേര്‍ത്തല : ബിജെപി ബന്ധം പുനഃപരിശോധിക്കുന്നതിനും ചെങ്ങന്നൂരില്‍ മത്സരിക്കുന്നത് ആലോചിക്കുന്നതിനും ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന നേതൃയോഗം തല്‍ക്കാലം എന്‍ഡിഎയില്‍ തുടരാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്നണിയില്‍ ഇഴയടുപ്പം ഇല്ലാത്തതിനാല്‍ ശക്തമായ ഭിന്നതയാണ് താഴേത്തലം മുതലുള്ളത്. കക്ഷികളെ വിശ്വാസത്തിലെടുക്കാത്ത ബിജെപിയുടെ സമീപനത്തില്‍ ഇതര ഘടകകക്ഷികളും അസംതൃപ്തരാണ്. മറ്റുള്ളവര്‍ വേണമോയെന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുമ ബിജെപിയാണ്. ചെങ്ങന്നുരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി മത്സരിക്കുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. അവിടത്തെ ഘടകത്തിന്റെ നിലപാട് മത്സരിക്കണമെന്നാണ്. വെള്ളാപ്പള്ളി നടേശന്‍ പറയുന്നത് എസ്എന്‍ഡിപി യോഗത്തിന്റെ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന കൗണ്‍സിലിന്റെയും എക്‌സിക്യൂട്ടീവിന്റെയും സംയുക്ത യോഗമാണ് ചേര്‍ന്നത്. ബിജെപി ഉന്നതരുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് ബിഡിജെഎസ് നിലപാട് മയപ്പെടുത്തിയത്. കടുത്ത തീരുമാനം എടുക്കരുതെന്ന അഭ്യര്‍ഥന മാനിച്ച് അനുരഞ്ജനത്തിന് അവസരം ഒരുക്കുന്നതിനാണ് തീരുമാനം. ചെങ്ങന്നൂരില്‍ മത്സരിക്കാനൊരുങ്ങുന്ന പി എസ് ശ്രീധരന്‍പിള്ള മുഖേനയാണ് ഇടപെടലെന്നാണ് വിവരം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നാണ് നല്‍കിയ ഉറപ്പ്.
Photo Courtesy: Kerala9.com
Related News