Tuesday
11 Dec 2018

ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ്

By: Web Desk | Wednesday 14 March 2018 3:51 PM IST

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് നേതാവ്​ തുഷാര്‍ വെള്ളാപ്പള്ളി. ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍.

ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ബിജെപിക്ക് വോട്ട് കൂടിയത് ബിഡിജെഎസ് കാരണമാണ്​. എന്നാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനം കിട്ടാതെ ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ല. ബിജെപിയെ കൂട്ടാതെ മറ്റ് കക്ഷികളുടെ യോഗം ചേരുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ ബിജെപിയുമായി സഹകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ​ു.

രാജ്യസഭ സീറ്റ്​ ആവശ്യപ്പെട്ട ആരോപണമുയര്‍ത്തി ബിജെപിയിലെ ചിലര്‍ തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിച്ചു. വ്യാജ വാര്‍ത്ത സൃഷ്ടിച്ച്‌ അപമാനിച്ചവര്‍ക്കെതിരെ നടപടിക്ക്​ രേഖാമൂലം ആവശ്യപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ഇടതുപക്ഷ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന്​ ഇടതുമുന്നണിയിലേക്ക്​ പോകണമെങ്കില്‍ ഒന്നു മൂളിയാല്‍ മതിയെന്നായിരുന്നു തുഷാറി​​െന്‍റ മറുപടി. ഇടതുമുന്നണിക്ക് മഅ്​ദനിയെ കൂട്ടാമെങ്കില്‍ ബിഡിജെഎസിനോട്​ സഹകരിക്കാനാകില്ലേയെന്നും തുഷാര്‍ ചോദിച്ചു.