Wednesday
19 Dec 2018

ഹെയർ ഡൈ ഉപയോഗിക്കുന്നവര്‍ ഒന്ന് സൂക്ഷിച്ചാല്‍ നന്നായിരിക്കും

By: Web Desk | Tuesday 4 December 2018 2:45 PM IST

മോഹിപ്പിക്കുന്ന പരസ്യം കണ്ട് സുന്ദരിയും സുന്ദരനും ആകാന്‍ ശ്രമിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കുക. സൗന്ദര്യവർദ്ധക വസ്തുക്കളുടെ ദൂഷ്യവശങ്ങളോ ശാസ്ത്രീയക്കൂട്ടുകളോ ഒന്നും മനസിലാക്കാതെ ശരീരത്തിൽ പരീക്ഷിക്കും. എന്നാൽ പിൽക്കാലത്ത് അത്തരം സൗന്ദര്യവർദ്ധക വസ്തുക്കൾ പലർക്കും പാരയായി മാറാറുണ്ട് എന്നത് മറ്റൊരു സത്യം.

ഹെയർ ഡൈ ചെയ്ത ഫ്രഞ്ച് യുവതിയുടെ അവസ്ഥ പരിതാപകരമാണ്. ഡൈയ്ക്കു പിന്നാലെ യുവതിയുടെ മുഖം ബൾബുപോലെ വീർത്ത് തടിക്കുകയായിരുന്നു. ഡൈ മൂലമുണ്ടായ അലർജിയെ തുടർന്ന് മുഖം വികൃതമായെന്നും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പത്തൊമ്പതുകാരിയായ എസ്തെല്ല എന്ന യുവതിയാണ് ഹെയർ ഡൈ ചെയ്തതിനു ശേഷം മുഖം മുഖം വീര്‍ത്തുവെന്ന ആരോപണവുമായി രംഗത്ത് വന്നത്.

മുഖം വീര്‍ത്തതിനെ തുടർന്ന് അലർജിക്കുള്ള മരുന്ന് എസ്തെല്ല കഴിച്ചിരുന്നു. മരുന്ന് കഴിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ലെന്നും മുഖം 22 ഇഞ്ചിൽ നിന്ന് 24.8 ഇഞ്ചായി വലുപ്പം വച്ചുവെന്നും എസ്തെല്ല പറയുന്നു. പ്രോഡക്ട് ടെസ്റ്റ് ചെയ്യുന്നതിനായി വളരെ കുറച്ച് മാത്രമാണ് താൻ പരീക്ഷിച്ചതെന്നും ഹെയർഡേ മുഖത്ത് അബദ്ധത്തിൽ പടർന്നതോടെ അസാധാരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നുവെന്നും എസ്തലേ പറയുന്നു.

‘ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് മുഖത്ത് അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെട്ടു. ഉറങ്ങിയെഴുന്നേറ്റപ്പോഴേക്കും കഥമാറി. മുഖംവീർത്ത് ബൾബ് പോലെയായി.’– എസ്തെല്ല പറയുന്നു.

അതേസമയം ഡാർക്ക് നിറത്തിലുളള ഹെയർ ഡൈകളിലും മേക്കപ്പ് സാധനങ്ങളിലും അടങ്ങിയ പാരഫിനൈൽനിഡയാമിൻ (പിപിഡി) എന്ന കെമിക്കലാണ് എസ്തലേയ്ക്ക് അലർജിയുണ്ടാക്കിയതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. മുഖം മാത്രമല്ല നാക്കും തടിച്ചു വീർത്തു. ഹെയർ ഡൈ ഉപയോഗിച്ചതോടെ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഒരു രാത്രി മുഴുവൻ നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് മുഖം വീർക്കുന്നത്. വിദഗ്ദമായ ചികിത്സയ്ക്ക് ശേഷം അവർ പഴയ രൂപത്തിലേയ്ക്ക് മടങ്ങിയെന്ന് ഡോക്ടർമാർ പറയുന്നു.