Saturday
16 Dec 2017

പെണ്ണായിപ്പോയി, മാതാവ് കുട്ടിയെ കൊലപ്പെടുത്തിയെന്ന് കേസ്‌

By: Web Desk | Monday 4 December 2017 2:30 PM IST

മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കൊന്നു വാഷിംങ്‌മെഷീനില്‍ ഒളിപ്പിച്ചമാതാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഗസിയാബാദ് പട്‌ല സ്വദേശിനി ആരതി(22)യെ യാണ് മകള്‍ ശിവാനിയെ കൊലപ്പെടുത്തിയതിന് അറസ്റ്റുചെയ്തത്. ആണ്‍കുട്ടിക്കുവേണ്ടി കൊതിച്ചിരുന്ന ആരതി പെണ്‍കുട്ടിയായതുമുതല്‍ ദു:ഖിതയായിരുന്നുവെന്നു പൊലീസ് പറയുന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം മുഖത്ത് തലയിണ അമര്‍ത്തി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ആരുമറിയാതെ വാഷിംങ്‌മെഷീനില്‍ ഒളിച്ചുവച്ചു. കുട്ടിയെക്കാണാതെ അന്വേഷിച്ച വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

Related News