Friday
22 Jun 2018

അന്യ മതസ്ഥനുമായി പ്രണയം: ഇരുപതുകാരിയ്ക്ക് നേരെ ആക്രമണം

By: Web Desk | Monday 16 April 2018 2:10 PM IST

ഗുവാഹത്തി:

മേഘാലയില വെസ്റ്റ് ഹില്‍സ് ജില്ലയില്‍ ഇരുപതുകാരിക്ക് നേരെ ആക്രമണം. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് 70 കിമീ അകലെയാണ് സംഭവം നടന്നത്. അന്യ മതത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന്‍റെ പേരിലാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. പെണ്‍കുട്ടി ഗാരോ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളതാണ്, പൊലീസ് പറഞ്ഞു

മേഘാലയ പൊലീസ് അക്രമികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ഒരു ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും ജില്ലയ്ക്കു പുറത്തുനിന്നും മറ്റു പ്രതികളെ പിടികൂടാന്‍ പൊലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

സദാചാര പൊലീസ് ആക്രമണത്തിന്‍റെ ഉത്തമ ഉദാഹരണമാണ്. സ്ത്രീ സുരക്ഷിതയാണ്, പൊലീസ് പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വെസ്റ്റ് ഗാരോ ഹില്‍സ് മുന്‍പന്തിയിലാണ്.