Tuesday
11 Dec 2018

മാതാപിതാക്കള്‍ക്ക് മകളെ കെട്ടിച്ചയക്കാന്‍ മോഹം; സ്വയം വിവാഹം ചെയ്ത് യുവതി

By: Web Desk | Wednesday 10 October 2018 7:18 PM IST

മാതാപിതാക്കള്‍ക്ക് സ്വന്തം മകളെ കെട്ടിച്ചയക്കാനുള്ള അതിയായ മോഹത്തില്‍ യുവതി സ്വന്തം വിവാഹം ചെയ്തു. മുപ്പത്തിരണ്ടുകാരിയായ ലുലു ജെമിമാഹ് ആണ് മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കാതെ സ്വയം വിവാഹം ചെയ്തത്. ഉഗാണ്ടയിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയാണ് ലുലു.

വിവാഹനുകരണമെന്നു വിശേഷിപ്പിക്കാവുന്ന ഇൗ ചടങ്ങില്‍ ലുലു ഗൗണ്‍ ആണ് ധരിച്ചത്. പരമ്പരാഗത രീതിയിലുള്ള വിവാഹച്ചടങ്ങായിരുന്നു ഒരുക്കിയത്. വരന്‍റെ അഭാവത്തെ സംബന്ധിക്കുന്നതിനെപ്പറ്റി ലുലു അതിഥികള്‍ക്ക് പ്രസംഗവും നല്‍കി.

എന്നാല്‍, ലുലുവിന്‍റെ മാതാപിതാക്കള്‍ ചടങ്ങില്‍ എത്തിയിരുന്നില്ല, പക്ഷേ, വിവാഹ വിവരം അമ്മയെ ധരിപ്പിച്ചിരുന്നതായും വിവാഹ വസ്ത്രം അണിഞ്ഞപ്പോള്‍ വിവാഹത്തിനു തയ്യാറായെന്ന് ഞാന്‍ തെളിയിച്ചതായും  ലുലു പറ‍ഞ്ഞു.

എനിക്ക് 16 വയസ്സുള്ളപ്പോള്‍ എന്‍റെ പിതാവ് വിവാഹ പ്രസംഗം എഴുതി. എന്‍റെ എല്ലാ ജന്മദിനവും നല്ല വരനെ കിട്ടണമെന്ന് അമ്മ പ്രാര്‍ഥിക്കുമായിരുന്നു. എല്ലാവര്‍ക്കും ഭാരം കുറയ്ക്കാനായി ഞാന്‍ തീരുമാനിച്ചു. അങ്ങനെ, എന്നെ നന്നായി പരിപാലിക്കുമെന്ന് തോന്നിയാണ് സ്വയം വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ എത്തിയത്, ലുലു വിശദീകരിച്ചു.

ആകെ 2.62 ഡോളര്‍ മാത്രമാണ് വിവാഹത്തിനു ചിലവായത്. അത് വിവാഹ വേദിയിലേക്ക് പോകാന്‍ മാത്രമുള്ള ചിലവായിരുന്നു. ജന്മദിന സമ്മാനമായി സുഹൃത്ത് നല്‍കിയ ഗൗണാണ് ലുലു ചടങ്ങില്‍ ധരിച്ചത്. സഹോദരന്‍ ഉണ്ടാക്കിയ കേക്കാണ് വിവാഹസല്‍ക്കാരമായി വിളമ്പിയത്. ചടങ്ങു നടന്നിടത്ത് വ്യക്തിഗതമായി പണം അടച്ചാണ് അതിഥികള്‍ ഓരോരുത്തരും ചടങ്ങില്‍ പങ്കെടുത്തതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.